‘ചപാല’ ചുഴലിക്കാറ്റിൽ മൂന്നുപേർ മരിച്ചു; കാറ്റ് യമന്റെ തീരപ്രദേശത്തേക്ക് നീങ്ങുന്നു; കനത്ത ജാഗ്രതാ നിർദ്ദേശം

യമനിലെ സൊകോത്ര ദ്വീപിൽ ആഞ്ഞടിച്ച ‘ചപാല’ ചുഴലിക്കാറ്റിൽ മൂന്നുപേർ മരിച്ചു. 130ഓളം പേർക്കു പരുക്കേറ്റതായി റിപ്പോർട്ടുകളുണ്ട്. കാറ്റ് യമന്റെ തീരദേശത്തേക്ക് നീങ്ങുന്നതായാണ് കാലാവസ്ഥ നിരീക്ഷണകേന്ദ്രങ്ങൾ നൽകുന്ന വിവരം. മുന്നറിയിപ്പുകളെ തുടർന്ന് 1,700 കുടുംബങ്ങളെ തീരപ്രദേശത്ത് നിന്ന് മാറ്റിതാമസിപ്പിച്ചെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

ദോഫാർ, തഖ, റായ്‌സത്, മിർബാദ്, ഔഖാദ്, അൽ സാദ തുടങ്ങിയ മേഖലകളിൽ കനത്ത ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. തുറമുഖ നഗരമായ മുകല്ലയ്ക്ക് സമീപം കനത്ത കാറ്റ് വീശാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മൂന്ന് ലക്ഷത്തോളം ജനസംഖ്യയുള്ള നഗരമാണിത്. മണിക്കൂറിൽ 195 കിമീ മുതൽ 240 കിമീ വരെ വേഗതയിൽ കാറ്റ് വീശിയേക്കുമെന്നാണ് റിപ്പോർട്ട്. ഇന്നും നാളെയുമായി 20 മുതൽ 30 മില്ലി മീറ്റർ വരെ മഴ ലഭിക്കാൻ സാധ്യതയുണ്ട്.


whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News