റഷ്യൻ വിമാനം തകരാൻ കാരണം ബാഹ്യ ഘടകങ്ങൾ; അപകടം റിപ്പോർട്ട് ചെയ്യാൻ പൈലറ്റുമാർക്ക് സമയം ലഭിച്ചിരുന്നില്ലെന്നും വിമാനക്കമ്പനി

ജോഹന്നാസ്ബർഗ്: ഈജിപ്തിൽ തകർന്നുവീണ റഷ്യൻ വിമാനത്തിന്റെ അപകടകാരണം ബാഹ്യ ഘടകങ്ങളാണെന്ന് വിമാനക്കമ്പനി. യാത്രാമധ്യേ വിമാനം തകർന്നുവീഴാൻ തക്ക ഒരു സാങ്കേതികത്തകരാറും വിമാനത്തിനുണ്ടായിരുന്നില്ലെന്നും വിമാനം നിയന്ത്രണംവിട്ടു താഴേക്കുപതിക്കുകയായിരുന്നെന്നും കോഗ്‌ലിമാവിയ ചാർട്ടർ എയർലൈനിന്റെ ഡയറക്ടർ അലക്‌സാണ്ടർ സ്മിർണോവ് അറിയിച്ചു.

അപകടം റിപ്പോർട്ട് ചെയ്യാൻപോലും പൈലറ്റുമാർക്ക് സമയം കിട്ടിയില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ബാഹ്യമായ ഘടകങ്ങൾ എന്താണെന്ന് വിശദീകരിക്കാൻ വിമാനക്കമ്പനി തയ്യാറായിട്ടില്ല. അന്വേഷണം നടക്കുന്നതിനാൽ ഇക്കാര്യം സംബന്ധിച്ച് കൂടുതൽ പ്രതികരിക്കാനാവില്ലെന്നും സ്മിർണോഫ് പറഞ്ഞു.

അപകടസമയത്ത് വിമാനത്തിന്റെ സാങ്കേതിക തകരാർ സംബന്ധിച്ച് പൈലറ്റ് എയർട്രാഫിക് കൺട്രോളർക്ക് വിവരം നൽകിയിരുന്നുവെന്നായിരുന്നു നേരത്തെ വന്ന റിപ്പോർട്ടുകൾ. വിമാനം ആകാശത്ത് വച്ചു തന്നെ ഛിന്നഭിന്നമായിരുന്നുവെന്ന് റഷ്യൻ വിദഗ്ധരുടെ സംഘം കണ്ടെത്തിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News