എഴുത്തുകാർക്ക് നേരെയുള്ള അതിക്രമം; ബംഗ്ലാദേശിൽ പുസ്തകം കത്തിച്ച് പ്രതിഷേധം

ധാക്ക: ബംഗ്ലാദേശിൽ സാഹിത്യകാരൻമാർക്ക് നേരെയുളള അതിക്രമങ്ങളിൽ പ്രതിഷേധിച്ച് ബംഗ്ലാദേശ് പ്രസാധകർ ബുക്കുകൾ കത്തിച്ച് പ്രതിഷേധിച്ചു. സ്വതന്ത്ര എഴുത്തുകാരെ കൊലപ്പെടുത്തുന്നതിനെതിരെ സർക്കാർ യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്ന് ആരോപിച്ചായിരുന്നു പ്രസാധകരുടെയും വിൽപനക്കാരുടെയും പ്രതിഷേധം.

ആദ്യം ബ്ലോഗേഴ്‌സിന് നേരെയായിരുന്നു ആക്രമണമെങ്കിൽ ഇപ്പോൾ അത് പ്രസാധകരെ കൂടി ലക്ഷ്യം വച്ചുളളതായി മാറുകയാണ്. എഴുത്തുകാർക്കും പ്രസാധകർക്കും സംരക്ഷണം ഉറപ്പുവരുത്തുന്നതുവരെ പ്രക്ഷോഭങ്ങളുമായി മുന്നോട്ട് പോകുമെന്ന് നേതാക്കൾ അറിയിച്ചു.

കഴിഞ്ഞദിവസമാണ് മതമൗലികവാദികളുടെ ആക്രമണത്തിൽ പ്രമുഖ പ്രസാധകൻ ഫൈസൽ അറെഫിൻ ദിപൻ കൊല്ലപ്പെട്ടത്. നിരീശ്വരവാദി എഴുത്തുകാരുടെ കൃതികൾ പ്രസിദ്ധീകരിക്കുന്നയാളാണ് ഫൈസൽ. രണ്ട് മതേതര എഴുത്തുകാരും പ്രസാധകനും ആക്രമിക്കപ്പെട്ടതിന് പിന്നാലെയാണ് ഒരു പ്രസാധകൻ കൂടി കൊല്ലപ്പെട്ടത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News