മലേഷ്യൻ കമ്പനിയുമായുള്ള കരാർ റദ്ദാക്കിയില്ലായിരുന്നെങ്കിൽ ബോൾഗാട്ടി കെടിഡിസിക്ക് നഷ്ടപ്പെടുമായിരുന്നു; ചെറിയാൻ ഫിലിപ്പ് വെളിപ്പെടുത്തുന്നു

തിരുവനന്തപുരം: കൊച്ചി ഇന്റർനാഷണൽ മറീന പദ്ധതിക്കായി മലേഷ്യൻ കമ്പനിയുമായുള്ള കരാർ റദ്ദാക്കിയില്ലായിരുന്നെങ്കിൽ ബോൾഗാട്ടി ദ്വീപ് കെടിഡിസിക്ക് നഷ്ടപ്പെടുമായിരുന്നുവെന്ന് ചെറിയാൻ ഫിലിപ്പ്. കേരളശബ്ദം’ വാരികയിൽ പ്രസിദ്ധീകരിക്കുന്ന ‘ഇടനാഴികളിൽ’ എന്ന ആത്മകഥയിലാണ് വെളിപ്പെടുത്തൽ.

‘കേരളശബ്ദം’ വാരികയുടെ പുതിയ ലക്കത്തിൽ ‘ഇടനാഴികളിൽ’ എന്ന എന്റെ ആത്മകഥയുടെ 83ാം അദ്ധ്യായത്തിലെ ചില പരാമർശങ്ങൾ:

‘കൊച്ചി ഇന്റർനാഷണൽ മറീന പദ്ധതിക്കായി മലേഷ്യൻ കമ്പനിയുമായി യുഡിഎഫ് സർക്കാർ ഉണ്ടാക്കിയ സംയുക്ത കരാർ റദ്ദാക്കിയില്ലായിരുന്നെങ്കിൽ ഇപ്പോൾ 500 കോടിയിലധികം രൂപ വിലമതിക്കുന്ന ബോൾഗാട്ടി ദ്വീപിലെ എട്ട് ഏക്കർ സ്ഥലവും ഡച്ച് പാലസും ഹോട്ടൽ കോംപ്ലെക്‌സും കെടിഡിസിക്ക് നഷ്ടപ്പെടുമായിരുന്നു.

2003ലെ സംയുക്ത കരാർ പ്രകാരം 40 കോടി രൂപയുടെ മറീന പദ്ധതിയിൽ കെടിഡിസിയുടെ ഓഹരി 25ശതമാനം മാത്രമായിരുന്നു. കെടിഡിസിയുടെ ബോൾഗാട്ടി ദ്വീപിലെ എല്ലാ വസ്തുവകകൾക്കും കൂടി 10 കോടി രൂപയാണ് വിലയായി കണക്കാക്കിയിരുന്നത്. ഈ കരാർ 2006 ൽ റദ്ദാക്കിയതിന് ശേഷമാണ് കെടിഡിസി സ്വന്തം ഉടമസ്ഥതയിൽ 34 ആഡംബര നൗകകൾക്ക് നങ്കൂരമിടാവുന്ന മറീനയും 24 ഡീലക്‌സ് മുറികളുള്ള മറീന ഹൗസും നിർമ്മിച്ചത്..കേന്ദ്രസംസ്ഥാന സർക്കാരുകളുടെ ധന സഹായം നേടിയും ബാങ്കിൽ നിന്നും കടമെടുത്തുമാണ് പദ്ധതി പൂർത്തിയാക്കിയത്. ടൂറിസം മന്ത്രി കോടിയേരി ബാലകൃഷ്ണൻ എല്ലാവിധ പിന്തുണയും നല്കി.

കെടിഡിസിയും ടാജ് ഗ്രൂപ്പുമായി 1994ൽ ഒരു സംയുക്ത സംരംഭമുണ്ടാക്കിയതിനാൽ കെടിഡിസിയുടെ പ്രീമിയം ഹോട്ടലുകളായി ഇരിക്കേണ്ടിയിരുന്ന കോടിക്കണക്കിന് രൂപ വിലമതിക്കുന്ന കൊച്ചി, കുമരകം, വർക്കല എന്നിവിടങ്ങളിലെ മൂന്നു ഹോട്ടലുകൾ ടാജ് ഗ്രൂപ് വിഴുങ്ങിയ കാര്യം മനസിലാക്കിയിരുന്നത് കൊണ്ടാണ് കൊച്ചി മറീന പദ്ധതിയുടെ കാര്യത്തിൽ ജാഗ്രത പുലർത്തിയത്..ഇരുനൂറിലധികം വർഷത്തെ ചരിത്ര പൈതൃകമുള്ള ബോൾഗാട്ടി പാലസും ഒരു പ്രകൃതിവിസ്മയമായ കടലിനോടു ചേർന്നുള്ള കായൽ മദ്ധ്യത്തിലെ ദ്വീപും അന്യാധീനപ്പെടുത്തുന്ന ഒരു വൻ അഴിമതിക്ക് തടയിടാൻ കെ ടി ഡി സി ചെയറമാൻ എന്ന നിലയിൽ കഴിഞ്ഞത് രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും വലിയ നേട്ടമായി കരുതുന്നു.

കേരളശബ്ദം’ വാരികയുടെ പുതിയ ലക്കത്തില്‍ ‘ഇടനാഴികളില്‍’ എന്ന എന്റെ ആത്മകഥയുടെ 83-ാം അദ്ധ്യായത്തിലെ ചില പരാമര്‍ശങ്ങള്‍:-‘ക…

Posted by Cherian Philip on Monday, November 2, 2015

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News