ബ്ലാസ്റ്റേഴ്‌സിന്റെ തകർച്ചക്ക് കാരണം ലാഭം നോക്കിയുള്ള തീരുമാനങ്ങൾ; ഹ്യൂമിനെ പോലുള്ള താരങ്ങളെ ഒഴിവാക്കിയത് തിരിച്ചടിയായി; ടീം മാനേജ്‌മെന്റിനെതിരെ സുശാന്ത് മാത്യു

തിരുവനന്തപുരം: ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്‌സിന്റെ തകർച്ചക്കുകാരണം ലാഭം മാത്രം നോക്കിയുള്ള മാനേജ്‌മെന്റ് തീരുമാനങ്ങളാണെന്ന് മുൻ താരം സുശാന്ത് മാത്യു. ഇയാൻ ഹ്യൂമിനെപ്പോലുള്ള മികച്ച താരങ്ങളെ ഒഴിവാക്കിയത് തിരിച്ചടിയായി. പുതിയ താരങ്ങളെത്തിയപ്പോൾ അത് ടീമിന്റെ ഒത്തിണക്കത്തെ ബാധിച്ചെന്നും സുശാന്ത് പറഞ്ഞു. ചെറിയ ഓഫറായത് കൊണ്ടാണ് താൻ ബ്ലാസ്റ്റേഴ്‌സ് വിട്ടതെന്നും സുശാന്ത് മാത്യു വെളിപ്പെടുത്തുന്നു.

ഐ.എസ്.എല്ലിൽ ഏഴു മത്സരങ്ങൾ കളിച്ച ബ്ലാസ്റ്റേഴ്‌സ് ഒരു വിജയവും രണ്ട് സമനിലയും നാല് തോൽവിയുമായി പോയിന്റ് പട്ടികയിൽ ഏറ്റവും പിന്നിലാണ്. തുടർച്ചയായ നാലു മത്സരങ്ങളിലാണ് ബ്ലാസ്റ്റേഴ്‌സ് പരാജയപ്പെട്ടത്. ആദ്യ മത്സരത്തിൽ മാത്രമാണ് ബ്ലാസ്‌റ്റേഴ്‌സ് ജയമറിഞ്ഞത്. പരാജയങ്ങൾ തുടർന്നപ്പോൾ മുൻ അയർലൻഡ് താരം ടെറി ഫെലാനെ ബ്ലാസ്‌റ്റേഴ്‌സിന്റെ പുതിയ കോച്ചായി നിയമിച്ചിരുന്നു. തോൽവികളെ തുടർന്ന് ബ്ലാസ്‌റ്റേഴ്‌സിന്റെ കോച്ചായിരുന്ന പീറ്റർ ടെയ്‌ലർ നേരത്തെ രാജിവെച്ചിരുന്നു.

നാളെ പൂനെ സിറ്റിക്കെതിരെ കൊച്ചിയിലാണ് ബ്ലാസ്റ്റേഴ്‌സിന്റെ മത്സരം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here