ഐഫോണും സാംസംഗും നിലത്തിട്ട് ‘തകർത്ത്’ മോട്ടോറോള; തകർക്കാൻ പറ്റാത്തതെന്ന വിശേഷണവുമായി മോട്ടോ എക്‌സ് ഫോഴ്‌സ്

Motorola-Moto-X-Force

മോട്ടറോള വിപണിയിലെത്തിക്കുന്ന പുതിയ മോഡലായ മോട്ടോ എക്‌സ് ഫോഴ്‌സിന്റെ പരസ്യം ശ്രദ്ധേയമാകുന്നു. നിലത്തിട്ടാലും സ്മാർട്ട് ഫോണിന് ഒരു പോറൽ പോലും ഏൽക്കില്ലെന്ന അവകാശവാദവുമായാണ് എക്‌സ് ഫോഴ്‌സ് എത്തുന്നത്.

ഐഫോണും സാംസംഗും നിലത്തിട്ടാണ് മോട്ടോറോള ഇക്കാര്യം സ്ഥാപിച്ചെടുക്കുന്നത്. മൂന്നു ഫോണുകളും നിലത്തിടുന്നുണ്ടെങ്കിലും എക്‌സ് ഫോഴ്‌സിന് ഒരു പോറൽ പോലു ഏൽക്കുന്നില്ല. തകർക്കാൻ പറ്റാത്ത ഫോൺ എന്ന വിശേഷണവുമായാണ് മോട്ടോ എക്‌സ് വിപണിയിലെത്തുന്നത്. നാലുവർഷം വരെ യാതൊരു കേടുപോടോ പോറലോ ഫോണിന് ഏൽക്കില്ലെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

5.4 ഇഞ്ച് ക്യൂഎച്ച്ഡി സ്‌ക്രീനാണ് എക്‌സ് ഫോഴ്‌സിന്റെ പ്രധാനപ്രത്യേകതകളിലൊന്ന്. 2560 ഃ 1440 പിക്‌സൽ റെസല്യൂഷൻ അമോലെഡ് ഡിസ്‌പ്ലേ, ആൻഡ്രോയ്ഡ് 5.1.1 ലോലിപോപ്പ് ഒഎസ്, ഒക്ടാക്വോർ ക്വാൾകോം സ്‌നാപ്പ് ഡ്രാഗൺ 810 പ്രോസസ്സർ എന്നിവ മറ്റു സവിശേഷതകളാണ്. ഫേസ് ഡിറ്റക്ട് ഓട്ടോഫോക്കസ് എൽഇഡി ഫ്‌ളാഷ് പ്രത്യേകതയുള്ള 21 എംപി പ്രധാനക്യാമറ, 5 മെഗാ പിക്‌സൽ സെൽഫി ഷൂട്ടറുമാണ് ഫോണിന്റെ മറ്റൊരു പ്രത്യേകത. 32 ജിബി ഇന്റേണൽ സ്റ്റോറേജ് വേരിയന്റും 64 ജിബി വേരിയന്റും കമ്പനി പുറത്തിറക്കുന്നുണ്ട്. 32 ജിബിക്ക് 49,900 രൂപയും 64 ജിബിക്ക് 53,400 രൂപയുമാണ് വില വരുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News