മാണിയെ പുറത്താക്കണമെന്ന് ആവശ്യം; പ്രതിപക്ഷം ഗവർണറെ കണ്ടു; പരാതി പരിശോധിച്ച ശേഷം നടപടി സ്വീകരിക്കുമെന്ന് ഗവർണറുടെ ഉറപ്പ്

തിരുവനന്തപുരം: ബാർ കോഴക്കേസിൽ വിജിലൻസ് കോടതി വിധി വന്ന പശ്ചാത്തലത്തിൽ മന്ത്രി കെഎം മാണിയെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കണമെന്ന ആവശ്യവുമായി പ്രതിപക്ഷം ഗവർണറെ കണ്ടു. പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഗവർണറെ കണ്ടത്. മാണി രാജി വയ്‌ക്കേണ്ട ആവശ്യകതയെ കുറിച്ച് ഗവർണറെ ബോധ്യപ്പെടുത്തിയെന്നും പരാതി പരിശോധിച്ച ശേഷം ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് ഗവർണർ ഉറപ്പു നൽകിയെന്നും വിഎസ് മാധ്യമങ്ങളോട് പറഞ്ഞു.
മാണിയെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കുന്നത് വരെ ശക്തമായ പ്രക്ഷോഭം നടത്താനാണ് എൽഡിഎഫ് തീരുമാനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News