ഷാരൂഖ് ഖാൻ പാകിസ്ഥാനിലേക്ക് പോകണമെന്ന് സാധ്വി പ്രാചി; പുരസ്‌കാരങ്ങൾ തിരികെ നൽകുന്നവർ രാജ്യദ്രോഹികളെന്നും വിഎച്ച്പി നേതാവ്

ലഖ്‌നൗ: രാജ്യത്ത് അസഹിഷ്ണുത വർധിച്ചു വരുന്നുണ്ടെന്ന അഭിപ്രായപ്പെട്ട നടൻ ഷാരൂഖ് ഖാൻ പാകിസ്ഥാൻ ഏജന്റ്ാണെന്ന് വിഎച്ച്പി നേതാവ് സാധ്വി പ്രാചി. 50-ാം പിറന്നാൾ ആഘോഷിച്ച ഷാരൂഖ് പാകിസ്ഥാനിലേക്ക് പോകണമെന്നും അവർ ആവശ്യപ്പെട്ടു. പുരസ്‌കാരങ്ങൾ തിരികെ നൽകുന്നതിലൂടെ സാഹിത്യകാരൻമാരും ചലച്ചിത്രപ്രവർത്തകരും ചെയ്യുന്നത് രാജ്യദ്രോഹമാണെന്നും അവരെ വിചാരണ ചെയ്യണമെന്നും സാധ്വി പ്രാചി ആവശ്യപ്പെട്ടു.

രാജ്യത്ത് അസഹിഷ്ണുത വളരുന്നുവെന്ന് ഇന്നലെ പിറന്നാൾ ദിനത്തിലാണ് കിംഗ് ഖാൻ അഭിപ്രായപ്പെട്ടത്. കേന്ദ്രസർക്കാരിന്റെ ഫാസിസ്റ്റ് നിലപാടുകളിൽ പ്രതിഷേധിച്ച് പുരസ്‌കാരങ്ങൾ തിരിച്ചു നൽകിയവരോട് തനിക്ക് ബഹുമാനം തോന്നുന്നുണ്ടെന്നും അവരുടെ പ്രതിഷേധത്തെ താൻ പിന്തുണയ്ക്കുന്നുവെന്നും ഷാരൂഖ് പറഞ്ഞിരുന്നു. തുടർന്നാണ് പ്രതികരണവുമായി സാധ്വി പ്രാചി രംഗത്തെത്തിയത്.

രാജ്യത്ത് വർധിച്ച് വരുന്ന അസഹിഷ്ണുതക്കെതിരെ സാഹിത്യകാരൻമാരും ചലച്ചിത്രപ്രവർത്തകരും പുരസ്‌കാരങ്ങൾ തിരിച്ചു നൽകിയിരുന്നു. പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് സമരത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ചും വർധിച്ചു വരുന്ന വർഗീയ അതിക്രമങ്ങളിലും അസഹിഷ്ണുതയിലും പ്രതിഷേധിച്ചുും നിരവധി സാംസ്‌കാരിക പ്രമുഖരാണ് പുരസ്‌കാരങ്ങൾ തിരികെ നൽകിയത്. ചലച്ചിത്ര പ്രവർത്തകരായ ദിബാകർ ബാനർജിയും ആനന്ദ് പട്‌വർധനും രാകേഷ് ശർമ്മയും ഉൾപ്പെടെ പത്തോളം സംവിധായകരും പുരസ്‌കാരങ്ങൾ തിരികെ നൽകിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News