കൊളീജിയം സംവിധാനം സുതാര്യമാക്കണമെന്ന് കേന്ദ്രസർക്കാർ; ജഡ്ജിയാകാനുള്ള അടിസ്ഥാന യോഗ്യത നിശ്ചയിക്കണമെന്നും കേന്ദ്രം സുപ്രീംകോടതിയിൽ

ദില്ലി: ജഡ്ജി നിയമനത്തിനായുള്ള കൊളീജിയം സംവിധാനം സുതാര്യമാക്കണമെന്ന് കേന്ദ്ര സർക്കാർ സുപ്രീംകോടതിയോട് ആവശ്യപ്പെട്ടു. ജഡ്ജിയാകാനുള്ള അടിസ്ഥാന യോഗ്യതയും നിശ്ചയിക്കണമെന്നും കേന്ദ്രം ആവശ്യപ്പെട്ടു.

ജഡ്ജി നിയമനത്തിനായി കേന്ദ്ര സർക്കാർ കൊണ്ട് വന്ന ജൂഡീഷ്യൽ നിയമന കമ്മീഷൻ സുപ്രീംകോടതി റദ്ദാക്കിയതിന് ശേഷമുള്ള ആദ്യ വാദമാണ് നടന്നത്. കൊളീജിയത്തിൽ കാലോചിതമായ മാറ്റം നിർദേശിക്കാൻ നേരത്തെ സുപ്രീംകോടതി കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ മൂന്ന് കാര്യങ്ങളിൽ ഊന്നിയാണ് കേന്ദ്ര സർക്കാരിന് വേണ്ടി അന്റോണി ജനറൽ മുഗൽ റോഹ്ത്തഗി നിർദേശങ്ങൾ മുന്നോട്ട് വച്ചത്.

ജഡ്ജി നിയമനം നടത്തുന്ന കൊളീജിയത്തിന്റെ നടപടി ക്രമങ്ങൾ സുതാര്യമാക്കണം. ഇത് പൊതുരേഖയാക്കണമെന്നും കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടു. നിയമിക്കുന്നവരുടെ അടിസ്ഥാന യോഗ്യത മാനദണ്ഡം തീരുമാനിക്കണം. എന്ത് കാരണത്താലാണ് നിയമിക്കുന്നത് എന്നത് രേഖയാക്കി മാറ്റണം.

കഴിഞ്ഞ മാസമാണ് കൊളീജിയം നിലനിറുത്തി കേന്ദ്ര സർക്കാരിന്റെ ജൂഡീഷ്യൽ നിയമന കമ്മീഷൻ ജസ്റ്റിസ് ജെ.എസ് കഹാർ അദ്ധ്യക്ഷനായ ബഞ്ച് എടുത്ത് കളഞ്ഞത്. കൊളിജിയം മെച്ചപ്പെടുത്താനുള്ള മാർഗങ്ങൾ സ്വീകരിക്കാമെന്ന് അന്നത്തെ വിധി ന്യായത്തിൽ വ്യക്തമാക്കുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിലുള്ള വാദങ്ങളാണ് ഇപ്പോൾ സുപ്രീംകോടതിയിൽ പുരോഗമിക്കുന്നത്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here