അതിരുവിട്ട് സംഘിഫാസിസം; ബീഫ് കഴിച്ചാല്‍ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ തലയറുക്കുമെന്ന് ഭീഷണി; ബിജെപി നേതാവ് അറസ്റ്റില്‍

ബംഗളുരു: ബീഫ് കഴിച്ചാല്‍ കര്‍ണ്ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയെ കൊല്ലുമെന്ന് ബിജെപിയുടെ ഭീഷണി. മുഖ്യമന്ത്രിയെ ഭീഷണിപ്പെടുത്തിയ ബിജെപി നേതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഷിമോഗയിലെ മുതിര്‍ന്ന ബിജെപി നേതാവ് എസ്എന്‍ ചന്നബാസപ്പയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ബീഫ് കഴിച്ചാല്‍ തലയറുക്കുമെന്നായിരുന്നു ബിജെപി നേതാവിന്റെ ഭീഷണി. അറുത്തെടുത്ത തലവെച്ച് ഫുട്‌ബോള്‍ കളിക്കുമെന്നും ചന്നബാസപ്പ ഭീഷണിപ്പെടുത്തി. ഷിവമോഗയിലെ ഗോപി സര്‍ക്കിളില്‍ വച്ചു സിദ്ധരാമയ്യ ബീഫ് കഴിക്കണമെന്നായിരുന്നു ചന്നബാസപ്പയുടെ വെല്ലുവിളി.

ബീഫ് നിരോധനത്തിന് ശ്രമിക്കുമ്പോള്‍ ഏകാധിപതിയെപ്പോലെ എതിര്‍ക്കുകയാണ് കര്‍ണാടക മുഖ്യമന്ത്രിയെന്നും ബിജെപി നേതാവ് പ്രസംഗത്തില്‍ പറഞ്ഞു. തലയറുക്കുന്ന കാര്യത്തില്‍ ഞങ്ങള്‍ക്ക് രണ്ടാമത് ഒന്നുകൂടി ചിന്തിക്കേണ്ടി വരില്ലെന്നും പിന്നീട് ഡെക്കാണ്‍ ഹെറാള്‍ഡ് പത്രത്തോട് ചന്നബാസപ്പ ആവര്‍ത്തിച്ചു. സിദ്ധരാമയ്യ ഹിന്ദുക്കളുടെ മതവികാരം വ്രണപ്പെടുത്തി. പശുവിന്‍ പാല്‍ കുടിച്ചു വളര്‍ന്നവരാണ് ഞങ്ങള്‍. ഒരു ബീഫ് കച്ചവടക്കാരന്റെ ഭാഷയിലാണ് സിദ്ധരാമയ്യ സംസാരിച്ചതെന്നായിരുന്നു ഭീഷണിയെ ന്യായീകരിച്ച് ബിജെപി വക്താവായ എം ശങ്കര്‍ പറഞ്ഞത്.

വൈകിട്ടാണ് ചന്നബാസപ്പയെ പൊലീസ് അറസ്റ്റ് ചെയ്തത്. പ്രകോപനപരമായ പ്രസംഗം നടത്തിയതിനും കലാപം ഉണ്ടാക്കാന്‍ ശ്രമിച്ചതിനും വധഭീഷണി മുഴക്കിയതിനുമാണ് അറസ്റ്റ്. തനിക്കിഷ്ടമുള്ളപ്പോള്‍ ബീഫ് കഴിക്കുമെന്നും ആരും തന്നെ തടയില്ലെന്നുമായിരുന്നു സിദ്ധരാമയ്യയുടെ നിലപാട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News