ആരാധകനായി ഷാരൂഖ്; 25കാരന്റെ ആരാധനയുടെ കഥപറയുന്ന രണ്ടാം ടീസറുമായി ഫാന്‍

ആരാധകന്റെയും ചലച്ചിത്ര താരത്തിന്റെയും കഥപറയുന്ന ചിത്രമാണ് ഫാന്‍. ആരാധകനായും ചലച്ചിത്രതാരമായും ഇരട്ടവേഷമിടുന്നത് ഷാരൂഖ് ഖാന്‍ തന്നെ. വ്യത്യസ്തമായ അവതരണശൈലിയില്‍ കഥ പറയുന്ന ചിത്രമാണ് ഫാന്‍. ചിത്രത്തിന്റെ രണ്ടാം ടീസര്‍ ആണ് ഷാരൂഖ് ഖാന്റെ ജന്മദിനത്തില്‍ പുറത്തിറങ്ങിയത്.

ഇതുവരെ കണ്ടിട്ടില്ലാത്ത ഷാരൂഖിനെയാണ് സിനിമയില്‍ കാണാന്‍ പോകുന്നതെന്ന് ചിത്രത്തിന്റെ സംവിധായകനായ മനീഷ് ശര്‍മ്മ പറഞ്ഞു. ഹോളിവുഡ് ചിത്രങ്ങളായ ക്യൂരിയസ് കേസ് ഓഫ് ബഞ്ചമിന്‍ ബട്ടണിന്റെ മേക്കപ്പ് മാന്‍ ഗ്രെഗ് കാനനാണ് ഷാരൂഖിന് ഇതുവരെ കണ്ടിട്ടില്ലാത്ത ഗെറ്റപ്പ് ഒരുക്കുന്നത്. ആരാധകനും താരവും തമ്മിലുള്ള രൂപസാദൃശ്യം കഥയെ മുന്നോട്ട് നയിക്കുന്നു. ആര്യന്‍ ഖന്ന എന്ന സൂപ്പര്‍ താരമായും ഗൗരവ് എന്ന ആരാധകനായുമാണ് കിംഗ് ഖാന്‍ എത്തുന്നത്. ലണ്ടന്‍, ക്രൊയേഷ്യ, ദില്ലി, മുംബൈ എന്നിവിടങ്ങളിലാണ് ഫാന്‍ ചിത്രീകരിച്ചത്.

മനീഷ് ശര്‍മ്മ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സൂപ്പര്‍സ്റ്റാര്‍ മോഡല്‍ വലുഷ ഡിസൂസയാണ് നായികാകതാപാത്രത്തെ അവതരിപ്പിക്കുന്നത്. യാഷ്‌രാജ് ഫിലിംസ് നിര്‍മ്മിക്കുന്ന ചിത്രം അടുത്ത ഏപ്രില്‍ 15ന് തീയറ്റരുകളില്‍ എത്തും.

ഫാന്‍ രണ്ടാം ടീസര്‍ കാണാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here