പ്രകൃതി വിരുദ്ധമാണ് ഫാറൂഖ് കോളജിലെ നിയമങ്ങളെന്ന് ആഷിഖ് അബു; പ്രകൃതി തന്നെ തോല്‍പിക്കും

കൊച്ചി: ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒന്നിച്ചിരുന്നതിന് അച്ചടക്ക നടപടിയെടുത്ത കോഴിക്കോട് ഫാറൂഖ് കോളജ് മാനേജ്‌മെന്റിനെതിരെ സംവിധായകന്‍ ആഷിഖ് അബു. ആണും പെണ്ണും ഒന്നിച്ചിരിക്കുന്നതാ പ്രകൃതി നിയമമെന്നും അവരെ വേര്‍തിരിക്കുന്നത് പ്രകൃതി വിരുദ്ധമാണെന്നും പ്രകൃതി തന്നെ തോല്‍പിക്കുമെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ ആഷിഖ് അബു പറയുന്നു.

ആണും പെണ്ണും ഒരുമിചിരിക്കുന്നതാണ് പ്രകൃതി ! അതാണ്‌ ശക്തിയും ! അപ്പൊ പ്രകൃതിവിരുദ്ധമല്ലേ ഫരൂക് കോളേജ് നിയമങ്ങൾ ? വിലപ്പോവില്ല സർ ! പ്രകൃതി തന്നെ അതിനെ തോല്പ്പിക്കും !

Posted by Aashiq Abu on Tuesday, November 3, 2015

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here