യുബര്‍ കാറിലെ ബലാത്സംഗം; കാബ് ഡ്രൈവര്‍ ശിവകുമാറിന് ജീവപര്യന്തം

ദില്ലി: ഇരുപത്തഞ്ചുവയസുകാരിയെ യുബര്‍ കാബിനുള്ളില്‍ ബലാത്സംഗം ചെയ്ത കേസില്‍ ഡ്രൈവര്‍ ശിവകുമാറിന് ജീവപര്യന്തം ശിക്ഷ. ദില്ലിയിലെ വിചാരണക്കോടതിയാണ് ശിക്ഷ വിധിച്ചത്. 21,000 രൂപ പിഴയടയ്ക്കാനും ശിക്ഷിച്ചിട്ടുണ്ട്. മോശം സാമ്പത്തിക സ്ഥിതി പരിഗണിച്ചു ശിവകുമാറിന്റെ കുടുംബത്തെ പുനരധിവസിപ്പിക്കണമെന്നും സാമ്പത്തിക സഹായം നല്‍കണമെന്നും കോടതി സംസ്ഥാന സര്‍ക്കാരിനോട് നിര്‍ദേശിച്ചു.

കഴിഞ്ഞവര്‍ഷം ഡിസംബര്‍ അഞ്ചിനാണ് ശിവകുമാര്‍ കാബില്‍ യാത്രചെയ്യുകയായിരുന്ന ഇരുപത്തഞ്ചുകാരിയെ ബലാത്സംഗം ചെയ്തത്. ഗുഡ്ഗാവിലെ ഒരു കമ്പനിയില്‍ ഫിനാന്‍ഷ്യല്‍ എക്‌സിക്യൂട്ടീവായി ജോലി ചെയ്യുന്ന യുവതി ജോലി കഴിഞ്ഞു വീട്ടിലേക്കു പോകുമ്പോഴായിരുന്നു സംഭവം. ഈ മാസം ഇരുപതിന് ശിവകുമാര്‍ കുറ്റക്കാരനാണെന്നു കോടതി കണ്ടെത്തിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News