പുരസ്‌കാരങ്ങള്‍ മടക്കി നല്‍കാന്‍ ഒരുക്കമല്ലെന്ന് കമല്‍ഹാസന്‍; ഉലകനായകന്റെ പ്രതികരണം ഫാസിസത്തെ എതിര്‍ത്ത ഷാരൂഖിന്റെ പ്രസ്താവനയ്ക്കു മറുപടി

ദില്ലി: പദ്മപുരസ്‌കാരങ്ങളും ദേശീയ പുരസ്‌കാരങ്ങളും മടക്കി നല്‍കാന്‍ താന്‍ ഒരുക്കമല്ലെന്ന് ഉലകനായകന്‍ കമല്‍ഹാസന്‍. സംഘപരിവാറിന്റെയും ബിജെപിയുടെയും ഫാസിസ്റ്റ് അനുകൂല നയങ്ങള്‍ക്കെതിരേ പുരസ്‌കാരങ്ങള്‍ തിരിച്ചു നല്‍കിയവരെ പ്രശംസിച്ചു ഷാരൂഖ് ഖാന്‍ രംഗത്തുവന്നതിനു പിന്നാലെയാണ് മറുപടിയെന്നവണ്ണം നിലപാടുമായി കമല്‍ഹാസന്‍ പ്രതികരിച്ചത്.

സര്‍ക്കാരിനെ അപമാനിക്കാന്‍ ഞാന്‍ ഒരുക്കമല്ല. പുരസ്‌കാരങ്ങള്‍ തിരിച്ചു നല്‍കിയതുകൊണ്ട് ഒന്നും സംഭവിക്കില്ല. എല്ലാ പാര്‍ട്ടിയിലും വിവേകമുള്ള നേതാക്കളുണ്ട്. പുരസ്‌കാരങ്ങള്‍ മടക്കി നല്‍കുന്നത് നിഷ്ഫലമായ കാര്യമാണ്. അസഹിഷ്ണുതയാണ് 1947-ല്‍ രാജ്യം വിഭജിക്കേണ്ട സാഹചര്യത്തിലെത്തിച്ചത്. ഇനി രാജ്യം ഭിന്നിക്കാന്‍ പാടില്ല. – കമല്‍ഹാസന്‍ പറഞ്ഞു.

അമ്പതാം പിറന്നാള്‍ ദിനത്തില്‍ ഇന്നലെയാണ് രാജ്യത്തു പെരുകുന്ന അസഹിഷ്ണുതയ്‌ക്കെതിരെ എഴുത്തുകാരും സിനിമാക്കാരും രംഗത്തുവരണമെന്നും പുരസ്‌കാരങ്ങള്‍ മടക്കി നല്‍കിയവരെ അഭിനന്ദിക്കുന്നതായും ഷാരൂഖ് ഖാന്‍ പറഞ്ഞത്. ബിജെപിയുടെ നയങ്ങള്‍ക്കെതിരായ ശക്തമായ വിമര്‍ശനമാണ് ഷാരൂഖ് നടത്തിയത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News