ബീഫ് കഴിച്ചാല്‍ തലയറക്കുമെന്ന് കര്‍ണ്ണാടക മുഖ്യമന്ത്രിയെ ഭീഷണിപ്പെടുത്തിയ ബിജെപി നേതാവ് അറസ്റ്റില്‍; വധഭീഷണിയ്ക്കും കലാപശ്രമത്തിനും ഉള്‍പ്പടെ കേസ്

ബംഗളുരു: ബീഫ് കഴിച്ചാല്‍ കര്‍ണ്ണാടക മുഖ്യമന്ത്രിയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ ബിജെപി നേതാവ് അറസ്റ്റില്‍. ബിജെപി ശിവമോഗയിലെ ബിജെപി നേതാവ് എസ്എന്‍ ചന്നബാസപ്പയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ബീഫ് കഴിച്ചാല്‍ തലയറുക്കുമെന്നായിരുന്നു ബിജെപി നേതാവിന്റെ ഭീഷണി. അരുത്തെടുത്ത തലവെച്ച് ഫുട്‌ബോള്‍ കളിക്കുമെന്നും ചന്നബാസപ്പ ഭീഷണിപ്പെടുത്തി.

താന്‍ ബീഫ് കഴിക്കുമെന്നും കഴിക്കുന്നത് തടയാന്‍ ആര്‍ക്കും കഴിയില്ലെന്നും ആയിരുന്നു കര്‍ണ്ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ പ്രസ്താവന. ഇതിന്മേലായിരുന്നു ബിജെപി നേതാവിന്റെ വധഭീഷണി പ്രസംഗം. ബീഫ് തിന്നാല്‍ തലയറുക്കും. ഞങ്ങള്‍ക്ക് അതിന്മേല്‍ രണ്ടാമത് ഒന്നുകൂടി ചിന്തിക്കേണ്ടി വരില്ലെന്നും ഭീഷണിയില്‍ ഉണ്ടായിരുന്നു. ശിവമൊഗ്ഗയില്‍ നടന്ന പരിപാടിയിലായിരുന്നു ചന്നബാസപ്പയുടെ വിവാദപ്രസംഗം. പ്രകോപനപരമായ പ്രസംഗം നടത്തിയതിനും കലാപം ഉണ്ടാക്കാന്‍ ശ്രമിച്ചതിനും വധഭീഷണി മുഴക്കിയതിനുമാണ് ചന്നബാസപ്പയെ അറസ്റ്റ് ചെയ്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News