യാനം മഹായാനം പ്രദര്‍ശനത്തിനൊരുങ്ങി

ണ്ണന്‍ സൂരജ് സംവിധാനം ചെയ്യുന്ന യാനം മഹായാനം എന്ന ചിത്രം പ്രദര്‍ശനത്തിനൊരുങ്ങി. പി.സുരേന്ദ്രന്റെ മഹായാനം എന്ന നോവലിനെ ആസ്പദമാക്കിയുള്ള ചിത്രമാണിത്. പി.സുരേന്ദ്രന്‍ തന്നെയാണ് ഈ ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും നിര്‍വ്വഹിച്ചിരിക്കുന്നത്. കപില്‍ റോയും, ശംഭു ഹരിതയും ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്ന ഈ ചിത്രത്തിലെ ഗാനങ്ങള്‍ രചിച്ചിരിക്കുന്നത് ആലേേങ്കാട് ലീലാ കൃഷ്ണനും സംഗീതം പകര്‍ന്നിരിക്കുന്നത് മലബാര്‍ മനോഹരനുമാണ്. നവാഗതരായ ആനന്ദ് റോഷന്‍,രഞ്ജന്‍, ദിവ്യന്‍, വിഷ്ണു തുടങ്ങിയവര്‍ ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളിലെത്തുന്നു.

തെന്മല, തെങ്കാശി തുടങ്ങിയ വിവിധ സ്ഥലങ്ങളിലായി ചുരുങ്ങിയ ചെലവിലാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. മഹാകവി അക്കിത്തത്തിന്റെ ഇരുപതാം നൂറ്റാണ്ട് എന്ന കവിതാ സമാഹാരത്തിലെ പ്രതികാര മഹാരാമി എന്ന തുടങ്ങുന്ന ഏതാനും വരികള്‍ ഈ ചിത്രത്തിലൂടെ ചിത്രീകരിക്കുന്നു എന്നതും സവിശേഷതയാണ്. ആനന്ദ് റോഷന്‍ എന്ന കഴിവുറ്റ അഭിനേതാവിനെയാണ് മലയാള സിനിമക്ക് ഈ സിനിമയിലൂടെ ലഭ്യമാകാന്‍ പോകുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here