ഇനി നിശബ്ദപ്രചരണം; കൊച്ചി, തൃശൂർ കോർപറേഷനുകളിൽ അടക്കം വോട്ടെടുപ്പ് നാളെ; ജനവിധി തേടുന്നത് 44,388 സ്ഥാനാർത്ഥികൾ

തിരുവനന്തപുരം: രണ്ടാംഘട്ട തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്ന ഏഴു ജില്ലകളിൽ പരസ്യ പ്രചരണം അവസാനിച്ചതോടെ മുന്നണികൾ നിശബ്ദ പ്രചരണം ആരംഭിച്ചു. മൊത്തം 12,651 വാർഡുകളിലേക്ക് 44,388 സ്ഥാനാർത്ഥികളാണ് മത്സരരംഗത്തുള്ളത്. കൊച്ചി, തൃശൂർ കോർപ്പറേഷനുകളിലും നാളെയാണ് വോട്ടെടുപ്പു നടക്കുക.

പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് വോട്ടെടുപ്പ്. ആകെ 19,328 പോളിംഗ് സ്ര്‌റേഷനുകളാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ ക്രമീകരിച്ചിരിക്കുന്നത്. ഇതിൽ നഗര മേഖലയിൽ 2,647 പോളിംഗ് സ്‌റ്റേഷനുകളും ഗ്രാമീണ മേഖലയിൽ 16,681 ബൂത്തുകളും ഉൾപ്പെടും. പുതിയതായി രൂപീകരിച്ച 14 മുനിസിപ്പാലിറ്റികളും രണ്ടാംഘട്ട പ്രചരണം നടക്കുന്നവയിൽ ഉൾപ്പെടുന്നു. തൃശൂരിൽ 55ഉം കൊച്ചിയിൽ 74 വാർഡുകളും ഉൾപ്പെടുന്നു.

അവസാന ദിവസമായ ഇന്നലെ വാശിയേറിയ പ്രചരണമാണ് ഇടതുവലത് മുന്നണികളും ബിജെപിയും കാഴ്ചവച്ചത്. പ്രചരണത്തിൽ മുൻതൂക്കം ഇടതുമുന്നണിയ്ക്കുണ്ട്. ബാർ കോഴക്കേസിലെ കെഎം മാണിക്കെതിരായ കോടതിവിധി യുഡിഎഫിനെ തീർത്തും പ്രതിരോധത്തിലാക്കി. ദേശീയ രാഷ്ട്രീയ സാഹചര്യങ്ങളിലാണ് ബിജെപിയ്ക്ക് ഏറ്റവും അധികം മറുപടി പറയേണ്ടിവന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News