തൃശൂർ: ചാവക്കാട് ഹനീഫാ വധക്കേസിൽ കോൺഗ്രസ് നേതാവ് ഗോപപ്രതാപനെ ഒഴിവാക്കി കുറ്റപത്രം സമർപ്പിച്ചു. അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പി മോദൻദാസിന്റെ നേതൃത്വത്തിലാണ് ചാവക്കാട് കോടതിൽ കുറ്റപത്രം സമർപ്പിച്ചത്. ഗ്രൂപ്പ് വഴക്കിനെ തുടർന്നുണ്ടായ വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് കുറ്റപത്രത്തിൽ വ്യക്തമാക്കുന്നു. കൊലപാതകത്തിന്റെ സൂത്രധാരൻ ഗോപപ്രതാപനാണെന്ന് ഹനീഫയുടെ ഉമ്മ മൊഴി നൽകിയിരുന്നു. തെളിവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഗോപപ്രതാപനെ കുറ്റപത്രത്തിൽ നിന്ന് ഒഴിവാക്കിയത്.
അതേസമയം, കുറ്റപത്രം അംഗീകരിക്കില്ലെന്ന് ഹനീഫയുടെ ബന്ധുക്കൾ പറഞ്ഞു. ഗോപപ്രതാപനെ പ്രതി ചേർക്കാത്തത് പണത്തിന്റെ സ്വാധീനം കൊണ്ടാണെന്നും ഹനീഫയുടെ കുടുംബം ആരോപിച്ചു. കൊലപാതകത്തിന് പിന്നിലെ ഗൂഢാലോചന പുറത്ത് കൊണ്ടുവരണമെന്നും ബന്ധുക്കൾ ആവശ്യപ്പെട്ടു. നീതിക്കായുളള നിയമ പോരാട്ടം തുടരുമെന്നും ഹനീഫയുടെ സഹോദരൻ വ്യക്തമാക്കി.

Get real time update about this post categories directly on your device, subscribe now.