ആന്ധ്രയിൽ മുൻ കോൺഗ്രസ് എംപിയുടെ വീട്ടിൽ തീപിടുത്തം; മരുമകളും മൂന്നു പേരകുട്ടികളും വെന്തുമരിച്ചു

ഹൈദരബാദ്: ആന്ധ്രാപ്രദേശിൽ മുൻ കോൺഗ്രസ് എംപിയുടെ വീട്ടിലുണ്ടായ തീപിടുത്തതിൽ നാലു പേർ വെന്തുമരിച്ചു. മരുമകളും മൂന്നു കുട്ടികളുമാണ് വെന്തുമരിച്ചത്. മുൻ എംപി രാജയ്യയുടെ വീട്ടിലാണ് തീപിടുത്തമുണ്ടായത്. തെലങ്കാനയിലെ വാറങ്കലിലെ വീട്ടിലാണ് സംഭവം. മരുമകൾ സരിക, പേരകുട്ടികളായ അഭിനവ്, അയൻ, ശ്രീയൻ എന്നിവരാണ് മരിച്ചത്. ഗ്യാസ് സിലിണ്ടർ ചോർച്ചയാണ് അപകടത്തിനു കാരണമെന്നാണ് പ്രാഥമിക നിഗമനം.

വാറങ്കൽ മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിക്കാനിരിക്കുകയായിരുന്നു രാജയ്യ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News