ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവം 14 വരെ

ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിന് ഇന്ന് തുടക്കമാകും. ഷാർജ എക്‌സ്‌പോ സെന്ററിൽ രാവിലെ ഒൻപതിന് യുഎഇ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഷെയ്ഖ് ഡോ.സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി ഉദ്ഘാടനം ചെയ്തു. 14 വരെയാണ് പുസ്തകോത്സവം നടക്കുന്നത്. 210 ഭാഷകളിലുള്ള 15 ലക്ഷം കൃതികളാണ് പ്രദർശനത്തിനുള്ളത്.

കേരളത്തിൽ നിന്നുള്ള പ്രമുഖരടക്കം ഇന്ത്യയിൽ നിന്ന് 110 പ്രസാധകരും പുസ്തകോത്സവത്തിന്റെ ഭാഗമാകുന്നുണ്ട്. വിദേശ എഴുത്തുകാർ പങ്കെടുക്കുന്ന വോയ്‌സ് ഫ്രം എറൗണ്ട് ദ വേൾഡ് കോൺഫറൻസ്, ഫ്രം ബിസിനസ് ടു നോവൽ റൈറ്റിങ് സെമിനാർ, കവിതാ സായാഹ്‌ന ചർച്ചകൾ തുടങ്ങിയ പരിപാടികളും നടക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News