പേ പിടിച്ച നായ്ക്കളെ കൊല്ലാമെന്ന് ഹൈക്കോടതി; നായ്ക്കളെ പിടിക്കാന്‍ സര്‍ക്കാര്‍ സഹായംവേണം; നടപ്പാക്കേണ്ടത് കേന്ദ്ര നിയമമെന്നും കോടതി

കൊച്ചി: സംസ്ഥാനത്തു തെരുവുനായ് ശല്യം രൂക്ഷമായ സാഹചര്യത്തില്‍ പേ പിടിച്ച നായ്ക്കളെ കൊല്ലാമെന്നു ഹൈക്കോടതി. തെരുവുനായ്ക്കളെ സംബന്ധിച്ചു കേന്ദ്ര നിയമം നടപ്പാക്കണമെന്നും അതിനു സംസ്ഥാന സര്‍ക്കാരിന്റെ സഹായം വേണമെന്നും കോടതി ചൂണ്ടിക്കാട്ടി.

തെരുവുനായ്ക്കളെ കര്‍ശനമായി നിയന്ത്രിക്കുക തന്നെ വേണം. കേന്ദ്ര നായ് പ്രജനന നയത്തിലെ 7,8,9 വകുപ്പുകള്‍ നടപ്പാക്കണം. മോശം ആരോഗ്യനിലയിലായ നായ്ക്കളെയും കൊല്ലാം. തെരുവുനായ്ക്കളെ കൊണ്ടുപോകാന്‍ പ്രത്യേകം വാഹനം തദ്ദേശസ്ഥാപനങ്ങള്‍ ഒരുക്കണമെന്നും കോടതി നിര്‍ദേശിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News