ഫേസ്ബുക്ക് എന്ന് കേൾക്കുമ്പോൾ ഭയം; അപകീർത്തിപ്പെടുത്തുന്ന പോസ്റ്റുകൾക്കും കമന്റുകൾക്കുമെതിരെ നിയമനടപടി സ്വീകരിക്കും; എന്റെ മാനത്തിനും വിലയില്ലേയെന്നും ചെറിയാൻ ഫിലിപ്പ്

തിരുവനന്തപുരം: ഫേസ്ബുക്കിൽ അപകീർത്തിപ്പെടുത്തുന്നതും ദുരാരോപണങ്ങൾ ഉന്നയിക്കുന്നതുമായ പോസ്റ്റുകൾക്കും കമന്റുകൾക്കുമെതിരെ നിയമനടപടികൾ സ്വീകരിക്കുമെന്ന് ചെറിയാൻ ഫിലിപ്പ്.

‘കഴിഞ്ഞ രണ്ടാഴ്ചക്കുള്ളിൽ എന്നെ വ്യക്തിപരമായി അപകീർത്തിപ്പെടുത്തുന്നതും ദുരാരോപണങ്ങൾ ഉന്നയിക്കുന്നതുമായ നിരവധി പോസ്റ്റുകളും കമന്റുകളുമാണ് ഫേസ്ബുക്കിൽ പ്രചരിക്കുന്നത്. ഇന്ത്യൻ ശിക്ഷ നിയമപ്രകാരം പലതും കുറ്റകരവും നിയമ നടപടിക്കു വിധേയമാക്കാവുന്നതുമാണ്. എന്നെ തുടർച്ചയായി വേട്ടയാടിയ മാധ്യമങ്ങൾ ഇക്കാര്യത്തിൽ മൗനം ഭജിചപ്പൊൽ വേദന തോന്നി. എന്റെ മാനത്തിനും വിലയില്ലേ, സുഹൃത്തുക്കളെ ഇത് സൈബർ ഗുണ്ടായിസമല്ലേ. പ്രഖ്യാപിത മനുഷ്യാവകാശ പ്രവർത്തകരെ ആരെയും കണ്ടില്ല.’ ചെറിയാൻ ഫിലിപ്പ് ചോദിക്കുന്നു.

ജീവിതത്തിൽ ആരെയും ഒന്നിനെയും ഭയപ്പെട്ടിട്ടില്ലാത്ത എനിക്കിപ്പോൾ ഫേസ് ബുക്ക് എന്ന് കേൾക്കുമ്പോൾ തന്നെ ഭയവിഹ്വലതയാണ് -ഫേസ് ബുക്കിൽ തെന്നിവീണ ഒരു കഴുതയാണ്‌ ഞാൻ !!

Posted by Cherian Philip on Tuesday, November 3, 2015

കഴിഞ്ഞ രണ്ടാഴ്ചക്കുള്ളിൽ എന്നെ വ്യക്തിപരമായി അപകീർത്തിപ്പെടുത്തുന്നതും ദുരാരോപണങ്ങൾ ഉന്നയിക്കുന്നതുമായ നിരവധി പോസ്റ്റുക…

Posted by Cherian Philip on Tuesday, November 3, 2015

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here