നിശാന്തിനി ഐപിഎസിനെതിരേ പൊലീസുകാരന്റെ ഫേസ്ബുക്ക് കമന്റ്; പൊലീസ് അസോസിയേഷന്‍ നേതാവിന്റെ നടപടി സമ്മര്‍ദങ്ങള്‍ക്കു വഴങ്ങാതിരുന്നതിന്റെ പ്രതികാരമെന്ന് സൂചന

കൊച്ചി: ഐപിഎസ് ഓഫീസര്‍ ആര്‍ നിശാന്തിനിക്കെതിരേ പൊലീസുകാരന്റെ ഫേസ്ബുക്ക് കമന്റ്. നിശാന്തിനിക്ക് അഭിവാദ്യം അര്‍പിച്ച് ഒരു പൊലീസുകാരന്‍ ഫേസ്ബുക്കില്‍ ഇട്ട പോസ്റ്റിന് മറുപടിയായാണ് നിശാന്തിനിടെ അപകീര്‍ത്തിപ്പെടുത്താന്‍ ഉദ്ദേശിച്ച് കൊച്ചി സിറ്റി പൊലീസ് അസോസിയേഷന്‍ സെക്രട്ടറിയായ ഷിബു കരുണ്‍ കമന്റ് ഇട്ടത്.

നിശാന്തിനിക്ക് ബ്ലൂ ബ്ലാക്ക്‌മെയിലിംഗ് കേസുമായി ബന്ധമുണ്ടെന്നു സൂചന നല്‍കുന്ന രൂപത്തിലാണ് ഷിബുവിന്റെ അഭിപ്രായപ്രകടനം. നേരത്തേ, സിറ്റി പൊലീസ് ഡിസിപിയായിരിക്കേ ബ്ലൂ ബ്ലാക്ക്‌മെയിലിംഗ് കേസില്‍ അന്വേഷണ ഉദ്യോഗസ്ഥയായിരുന്നു നിശാന്തിനി. അതിന്റെ അന്വേഷണം ഉന്നതരിലേക്കു നീണ്ടപ്പോഴാണ് സ്ഥാനക്കയറ്റത്തോടെ നിശാന്തിനിയെ തൃശൂര്‍ സിറ്റി പൊലീസ് കമ്മീഷണറായി മാറ്റിയത്.

nishanthini

കൊച്ചി സിറ്റിയില്‍ ജോലിയിലിരിക്കേ അസോസിയേഷന്‍ നേതാക്കളുടെ അനാവശ്യ സമ്മര്‍ദങ്ങള്‍ക്ക് അവര്‍ വഴങ്ങാത്തതും ഷിബു കരുണിനെ ചൊടിപ്പിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് മറ്റൊരു പൊലീസ് ഉദ്യോഗസ്ഥന്‍ നിശാന്തിനിക്ക് അഭിവാദ്യം അര്‍പ്പിച്ചുകൊണ്ട് ഇട്ട ഫേസ്ബുക്ക് പോസ്റ്റിനു താഴെ അപകീര്‍ത്തികരമായ കമന്റ് എഴുതിയത്.

ജേക്കബ് തോമസിനെ കൊല്ലാക്കൊല സര്‍ക്കാര്‍ ഇതൊക്കെ കണ്ടിട്ടും അനങ്ങാപ്പാറനയം സ്വീകരിക്കുന്നതില്‍ പൊലീസ് സേനയിലെ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് അമര്‍ഷമുണ്ട്. പ്രസവാവധിയില്‍ വിശ്രമത്തിലായ നിശാന്തിനി ഉന്നതപൊലീസ് ഉദ്യോഗസ്ഥരെ ഫോണില്‍ ബന്ധപ്പെട്ട് ഷിബു കരുണിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടതായും സൂചനയുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News