ഷാരൂഖിനെതിരായ പോസ്റ്റ് ബിജെപി ജനറൽ സെക്രട്ടറി പിൻവലിച്ചു; പാകിസ്ഥാനിലേക്ക് പോകണമെന്ന് പറഞ്ഞതിൽ ഖേദമുണ്ടെന്നും കൈലലാഷ് വിജയ്

മുംബൈ: ബോളിവുഡ് കിംഗ് ഷാരൂഖ് ഖാനെതിരെയുള്ള പ്രസ്താവനകൾ ബിജെപി ജനറൽ സെക്രട്ടറി കൈലാഷ് വിജയ്‌വർഗിയ പിൻവലിച്ചു. രാജ്യത്ത് അസഹിഷ്ണുത വർധിച്ചു വരുകയാണെന്ന് പറഞ്ഞ ഷാരൂഖിനോട് പാകിസ്ഥാനിലേക്ക് പോകാൻ പറഞ്ഞതിൽ ഖേദമുണ്ടെന്നും ആരെയും വേദനിപ്പിക്കാൻ ഉദ്ദേശിച്ചിരുന്നില്ലെന്നും കൈലാഷ് വിജയ് വ്യക്തമാക്കി.

ഷാരൂഖ് ഖാൻ ഇന്ത്യയിലാണ് ജീവിക്കുന്നതെങ്കിലും ഹൃദയം പാകിസ്ഥാനിലാണെന്ന് ഇന്നലെ ട്വിറ്ററിലൂടെയാണ് കൈലാഷ് പറഞ്ഞത്. സിനിമകളിലൂടെ ഷാരൂഖ് കോടികൾ സമ്പാദിക്കുന്നത് ഇന്ത്യയിൽ നിന്നാണ്. എന്നിട്ടും രാജ്യത്ത് ഇപ്പോൾ നിലനിൽക്കുന്നത് മത അസഹിഷ്ണുതയാണെന്നാണ് അദ്ദേഹം പറയുന്നത്. ഇത് കടുത്ത രാജ്യദ്രോഹമല്ലെങ്കിൽ മറ്റെന്താണെന്നും വിജയ് ഇന്നലെ ചോദിച്ചിരുന്നു. വിഎച്ച്പി നേതാവ് സാധ്വി പ്രാചി കഴിഞ്ഞ ദിവസം ഷാരൂഖ് പാകിസ്ഥാൻ ഏജന്റാണെന്ന് വിളിച്ചതിന് പിന്നാലെയായിരുന്നു കൈലാഷിന്റെ പ്രസ്താവന. കടുത്ത വിമർശനമാണ് ഇരുവരുടെയും പ്രസ്താവനകൾക്കെതിരെ ഉയർന്നിരുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News