ധനുഷിനെ തമിഴില്‍ മൊയ്തീനാക്കാന്‍ ആലോചിച്ചിട്ടില്ലെന്ന് വിമല്‍; ധനുഷിനെയും സാമന്തയെയും നായികാ നായകന്‍മാരാക്കുമെന്ന വാര്‍ത്ത തള്ളി സംവിധായകന്‍

തിരുവനന്തപുരം: ബോക്‌സോഫീസ് ഹിറ്റായ എന്നു നിന്റെ മൊയ്തീന്റെ തമിഴ് പതിപ്പില്‍ ധനുഷിനെ നായകനാക്കുമെന്ന വാര്‍ത്തകള്‍ തള്ളി സംവിധായകന്‍ ആര്‍ എസ് വിമല്‍. പ്രിഥ്വിരാജിന്റെ റോള്‍ ധനുഷും പാര്‍വതിയുടെ കഥാപാത്രം സാമന്തയും ചെയ്യുമെന്നായിരുന്നു അഭ്യൂഹം. എന്നാല്‍ തമിഴ്പതിപ്പില്‍ ആരെ നായകനും നായികയുമാക്കണമെന്ന കാര്യത്തില്‍ തീരുമാനമൊന്നും എടുത്തിട്ടില്ലെന്നാണ് വിമലിന്റെ വിശദീകരണം.

എന്നു നിന്റെ മൊയ്തീന്റെ പ്രമോഷന്‍ ടൂറുമായി ബന്ധപ്പെട്ട് യുഎഇയില്‍ യാത്രയിലായിരുന്നു വിമല്‍. മടങ്ങിയെത്തിയ ശേഷമാണ് ഇക്കാര്യം വ്യക്തമാക്കിയത്. മൊയതീന്റെ തമിഴ് പതിപ്പിനു മുമ്പു മറ്റൊരു മലയാള ചിത്രംകൂടി ചെയ്യാനാണു പദ്ധതിയെന്നും വിമല്‍ കൂട്ടിച്ചേര്‍ത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News