കേരള ഹൗസിലെ ബീഫ് റെയ്ഡ്; പൊലീസ് നടപടി ചട്ടവിരുദ്ധം; പരിശോധന നടത്താൻ പൊലീസിന് അധികാരമില്ലെന്ന് ദില്ലി സർക്കാർ

ദില്ലി: കേരള ഹൗസിൽ പശുവിറച്ചി വിളമ്പിയെന്ന പേരിൽ പൊലീസ് നടത്തിയ റെയ്ഡ് ചട്ടവിരുദ്ധമാണെന്ന് ദില്ലി സംസ്ഥാന സർക്കാർ. കേരളാ ഹൗസിൽ പൊലീസ് കയറിയത് അനുമതിയില്ലാതെയാണെന്നും കാന്റിനിൽ പരിശോധന നടത്താനുള്ള അധികാരം പൊലീസിനില്ലെന്നും സർക്കാർ വ്യക്തമാക്കി. അത്തരമൊരു പരാതി ലഭിച്ചിട്ടുണ്ടെങ്കിൽ മൃഗസംരക്ഷണ വകുപ്പാണ് പരിശോധന നടത്തേണ്ടതെന്നും ദില്ലി സർക്കാർ പറയുന്നു.

ആദ്യ പരിശോധനയിൽ തന്നെ ക്യാന്റിനിൽ പശുവിറച്ചിയില്ലെന്ന് വ്യക്തിമായിരുന്നു. തുടർന്ന് നടത്തിയ പരിശോധനകൾ ധാർമികമല്ലെന്നും ദില്ലി സർക്കാർ റിപ്പോർട്ടിൽ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here