ഗുലാം അലി ഇനി ഇന്ത്യയിലേക്കില്ല; ദില്ലിയിലെ സംഗീതപരിപാടിയും റദ്ദാക്കി

ദില്ലി: കേന്ദ്രസർക്കാരിന്റെ ഫാസിസ്റ്റ് നിലപാടുകളിൽ പ്രതിഷേധിച്ച് ഇന്ത്യയിലേക്ക് ഇനി വരില്ലെന്ന് പ്രശസ്ത ഗസൽ ഗായകൻ ഗുലാം അലി. ദില്ലിയിലെ എല്ലാ സംഗീതപരിപാടികളും റദ്ദാക്കിയെന്ന് ഗുലാം അലി സിഎൻഎൻ ചാനലിനോട് പറഞ്ഞു. പരിപാടി റദ്ദാക്കിയതിനു പിന്നിൽ വ്യക്തിപരമായ കാരണങ്ങളാണെന്നാണ് സൂചന. ഞായറാഴ്ചയായിരുന്നു പരിപാടി നടത്താൻ നിശ്ചയിച്ചിരുന്നത്.

ശിവസേനയുടെ പ്രതിഷേധത്തെ തുടർന്ന് നേരത്തെ മുംബൈയിൽ നടത്താനിരുന്ന പരിപാടി റദ്ദാക്കിയിരുന്നു. പിന്നീട് ദില്ലി ആംആദ്മി സർക്കാർ ഗുലാം അലിയെ പരിപാടി അവതരിപ്പിക്കാൻ ക്ഷണിക്കുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News