സുഡാനില്‍ വിമാനാപകടം: മരണം 36 ആയി

ജുബ (സുഡാന്‍): ദക്ഷിണ സുഡാനില്‍ വിമാനാപകടത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 36 ആയി. മരിച്ചവരില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടുന്നു. മൂന്ന് പേര്‍ രക്ഷപ്പെട്ടു. മരണസംഖ്യ ഉയര്‍ന്നേക്കുമെന്ന് രാജ്യാന്തര വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. തലസ്ഥാനമായ ജുബയിലെ അന്താരാഷ്ട്ര വിമാനത്താവളത്തിന് ഒരു കിലോമീറ്റര്‍ അടുത്താണ് അപകടമുണ്ടായത്. പറന്നുയര്‍ന്ന ഉടന്‍ വിമാനം തകര്‍ന്ന് വീഴുകയായിരുന്നു. വൈറ്റ് നൈല്‍ നദിയുടെ തീരത്തെ ചെറുദ്വീപിലാണ് വിമാനം തകര്‍ന്ന് വീണത്. റഷ്യന്‍ നിര്‍മ്മിത ചെറുയാത്രാ വിമാനമായ അന്റോനോവ് എഎന്‍ – 12 കാര്‍ഗോ വിമാനമാണ് അപകടത്തില്‍പ്പെട്ടത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News