വിജയതീരത്ത് ബ്ലാസ്റ്റേഴ്‌സ്; പൂനെയെ തകര്‍ത്തത് എതിരില്ലാത്ത രണ്ട് ഗോളിന്; വലകുലുക്കിയത് ക്രിസ് ഡാഗ്നലും സാഞ്ചസ് വാട്ടും

കൊച്ചി: ഐഎസ്എല്‍ ഫുട്‌ബോളില്‍ നിര്‍ണായക മത്സരത്തില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിന് തകര്‍പ്പന്‍ ജയം. എതിരില്ലാത്ത രണ്ട് ഗോളിനാണ് ബ്ലാസ്‌റ്റേഴ്‌സ് പൂനെ എഫ്‌സിയെ തേല്‍പ്പിച്ചത്. തുടര്‍ച്ചയായ നാല് തോല്‍വികള്‍ക്ക് ശേഷം ബ്ലാസ്‌റ്റേഴ്‌സിന്റെ ആദ്യ ജയമാണ് ഇത്. ഐഎസ്എല്‍ രണ്ടാം സീസണിലെ രണ്ടാം ജയവും.

പൂനെ സിറ്റി എഫ്‌സിക്കെതിരെ ആദ്യ പകുതിയില്‍ കേരളാ ബ്ലാസ്റ്റേഴ്‌സ് ഒരു ഗോളിന് മുന്നിട്ട് നിന്നു. 45 ാം മിനുട്ടില്‍ ഇംഗ്ലീഷ് താരം ക്രിസ് ഡാഗ്‌നലാണ് ബ്ലാസ്‌റ്റേഴ്‌സിനായി ആദ്യം പൂനെയുടെ വലകുലുക്കിയത്. രണ്ടാം പകുതിയുടെ 60-ാം മിനുട്ടില്‍ സാഞ്ചസ് വാട്ട് ആണ് രണ്ടാം ഗോള്‍ നേടിയത്. ആദ്യ പകുതിയില്‍ ബ്ലാസ്റ്റേഴ്‌സിന്റെ സമ്പൂര്‍ണ ആധിപത്യമായിരുന്നു.

ഒന്നിനുപുറകെ ഒന്നായി ബ്ലാസ്റ്റേഴ്‌സ് താരങ്ങള്‍ പൂനെയുടെ പെനാല്‍റ്റി ബോക്‌സിലേക്ക് ഇരമ്പിക്കയറി. തട്ടിയും മുട്ടിയും ഗോള്‍ ഒഴിവാക്കിയ പൂനെയുടെ പ്രതിരോധം ഇടവേളക്ക് നിമിഷങ്ങള്‍ മാത്രം ബാക്കിയുള്ളപ്പോള്‍ തകര്‍ന്നു. ആദ്യ പകുതിയില്‍ 20 ഷോട്ടുകളാണ് ബ്ലാസ്‌റ്റേഴ്‌സ് പൂനെ വലയിലേക്ക് ഉതിര്‍ത്തത്.

തുടര്‍ച്ചയായ നാല് തോല്‍വികള്‍ക്ക് ശേഷമാണ് ബ്ലാസ്‌റ്റേഴ്‌സ് വിജയിക്കുന്നത്. ആദ്യ മത്സരത്തില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെ മാത്രമായിരുന്നു ഏക വിജയം. രണ്ട് മത്സരങ്ങളില്‍ സമനില വഴങ്ങുകയും ചെയ്തു. ജയത്തോടെ എട്ട് മത്സരങ്ങളില്‍നിന്ന് എട്ട് പോയിന്റുള്ള കേരള ബ്ലാസ്‌റ്റേഴ്‌സ് പോയിന്റ് നിലമെച്ചപ്പെടുത്തി. ഏഴാം സ്ഥാനത്താണ്് ബ്ലാസ്‌റ്റേഴ്‌സ് ഇപ്പോഴുള്ളത്. നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് അവസാന സ്ഥാനത്തും പൂനെ സിറ്റി ഒന്നാം സ്ഥാനത്തുമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News