കോഴിക്കോട്: ശിവഗിരി മഠാധിപതിയായിരുന്ന ശാശ്വതീകാനന്ദ സ്വാമിയുടേത് കൊലപാതകം തന്നെയെന്ന് വെളിപ്പെടുത്തല്‍. വാടകക്കൊലയാളിയാ പ്രിയന്‍ ആണ് ശാശ്വതികാനന്ദ സ്വാമിയെ കൊന്നത്. എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും മകന്‍ തുഷാര്‍ വെള്ളാപ്പള്ളിയുമാണ് കൊലപാതകത്തിന് പിന്നിലെന്നും വെളിപ്പെടുത്തല്‍. പ്രിയന്റെ കൂട്ടുപ്രതിയായിരുന്ന സജീഷ് ആണ് കൈരളി ന്യൂസ് ഓണ്‍ലെനിനോട് ഇക്കാര്യം വെളിപ്പെടുത്തിയത്.
ശാശ്വതികാനന്ദയെ കൊല്ലാന്‍ പ്രവീണ്‍ കൂട്ടുനിന്നുവെന്നും സജീഷ് വെളിപ്പെടുത്തുന്നു. സ്വാമിയുടെ കൊലപാതകം പുറത്തറിയാതിരിക്കാനാണ് പ്രവീണിനെ കൊന്നത്. ഏത് നിമിഷവും താനും കൊല്ലപ്പെട്ടേക്കാം. അതുകൊണ്ടാണ് ഇക്കാര്യം പുറത്ത പറയുന്നത് എന്നും സജീഷ് കൈരളി ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞു.
ശാശ്വതീകാനന്ദയുടെ മരണവുമായി ബന്ധപ്പെട്ട വളരെ നിര്‍ണായകമായ വെളിപ്പെടുത്തലാണ് പുറത്തു വന്നത്. വെള്ളാപ്പള്ളി നടേശന്റെ ക്വട്ടേഷന്‍ ഏറ്റെടുത്ത് പ്രിയനാണ് ശാശ്വതീകാന്ദയെ വധിച്ചത് എന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ ആണ്് പ്രവീണ്‍ വധക്കേസില്‍ പ്രിയന്റെ കൂട്ടുപ്രതിയായ സജീഷ് നടത്തിയത്. ശാശ്വതീകാനന്ദയെ വധിച്ച ക്വട്ടേഷന്‍ സംഘത്തില്‍ പ്രിയനൊപ്പം പ്രവീണും ഉണ്ടായിരുന്നുവെന്നും സജീഷ് പറഞ്ഞു.
ശാശ്വതീകാനന്ദയെ പുഴക്കരയിലേക്ക് എത്തിച്ചത് സ്വാമിയുടെ അടുത്ത സഹായി ആയിരുന്നുവെന്ന് പ്രിയന്‍ തന്നോട് പറഞ്ഞതായി സജീഷ് വെളിപ്പെടുത്തി. വെള്ളാപ്പള്ളി നടേശന്റെയും തുഷാര്‍ വെള്ളാപ്പള്ളിയുടേയും ക്വട്ടേഷന്‍ ഏറ്റെടുത്ത് നടത്തിയ കൊലപാതകത്തെക്കുറിച്ച് പ്രവീണ്‍ ചിലരോട് തുറന്നു പറഞ്ഞിരുന്നു. ഇതിനെ തുടര്‍ന്നാണ് പ്രവീണിനെ വക വരുത്താന്‍ പ്രിയന്‍ തീരുമാനിച്ചത്. അതേസമയം തന്നെയായിരുന്നു പ്രവീണിനെ വധിക്കാന്‍ ഡിവൈഎസ്പി ഷാജിയുടെ ക്വട്ടേഷനും വന്നതെന്നും സജീഷ് കൈരളി ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞു.
ഇതേസമയത്താണ് പ്രവീണിനെ വധിക്കാന്‍ കൂടെ നില്‍ക്കാന്‍ ആവശ്യപ്പെട്ട് പ്രിയന്‍ തന്നെ സമീപിച്ചതെന്നും സജീഷ് പറയുന്നു. സ്വാമിയുടെ മരണവുമായി ബന്ധപ്പെട്ട എല്ലാ രഹസ്യങ്ങളും പ്രിയന്‍ തന്നോട് തുറന്ന് പറഞ്ഞതെന്നും സജീഷ് വെളിപ്പെടുത്തി. വെള്ളാപ്പള്ളിയുടെയും തുഷാറിന്റെയും ഒത്താശ പ്രകാരമാണ് പ്രവീണിനെ വധിച്ചതെന്നും സജീഷ് പറയുന്നു.
പ്രതിഫലമായി 10 ലക്ഷം രൂപ വെള്ളാപ്പള്ളിയുടെ കയ്യില്‍ നിന്ന് വാങ്ങി തരാമെന്ന് പ്രിയന്‍ വാഗ്ദാനം നല്‍കിയിരുന്നു. എന്നാല്‍ ഒരു പൈസ പോലും തനിക്ക് തന്നിട്ടില്ലെന്നും സജീഷ് വെളിപ്പെടുത്തി. വെള്ളാപ്പള്ളിക്ക് സംരക്ഷണം നല്‍കുന്നത് പ്രിയന്റെ ഗുണ്ടകള്‍ ആണെന്നും സജീഷ് പറയുന്നു. സ്വാമിയെയും പ്രവീണിനെയും ഇല്ലാതാക്കിയപോലെ തന്നെയും ഇല്ലാതാക്കുമോ എന്ന് ഭയം ഉള്ളതായും സജീഷ് പറയുന്നു.
2005 ഫെബ്രവരി 15 നാണ് പ്രവീണ്‍ കൊല്ലപ്പെടുന്നത്. കൊലപാതകം നടന്ന് 9 വര്‍ഷത്തോളം ഒളിവിലായിരുന്ന സജീഷ് കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 15 വടകരയില്‍ വെച്ചാണ് പിടിയിലാകുന്നത്. ഇപ്പോള്‍ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവിലാണ് സജീഷ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here