കാര്‍ലോസ് മര്‍ച്ചേന ബ്ലാസ്റ്റേഴ്‌സ് വിട്ടു; കാരണം വ്യക്തിപരമെന്ന് ടീമിന്റെ വിശദീകരണം; പകരം സ്‌കോട്ടിഷ് താരം ജെയിംസ് മക്‌ഫെഡ്ഡന്‍ വന്നേക്കും

കൊച്ചി: കേരള ബ്ലാസ്റ്റേഴ്‌സിന്റെ മാര്‍ക്വീ താരം കാര്‍ലോസ് മര്‍ച്ചേന ടീം വിട്ടു. തുടര്‍ന്ന് സ്‌പെയിനിലേക്ക് മടങ്ങി. വ്യക്തിപരമായ കാരണങ്ങളാലാണ് രാജിയെന്ന് ബ്ലാസ്റ്റേഴ്‌സ് ടാം അറിയിച്ചു. മര്‍ച്ചേന ഇനി ടീമിനൊപ്പം ഉണ്ടാവില്ലെന്നും വിശദീകരണ കുറിപ്പില്‍ പറയുന്നു. ഫിഫ നിയമം അനുസരിച്ച് ടീം അംഗമായി തുടരും. ഒരു സീസണില്‍ ഒരു ടീമിനൊപ്പം കളിക്കണം എന്ന നിബന്ധന നിലനില്‍ക്കുന്നതിനാലാണ് ഇത്.

മാര്‍ക്വീ താരമായ മര്‍ച്ചേന ഒരു മത്സരത്തില്‍ മാത്രമാണ് ഇതുവരെ കളിച്ചത്. പരുക്കുമൂലം വിട്ടുനില്‍ക്കുകയാണെന്നാണ് ടീം നല്‍കിയ വിശദീകരണം. ടീം ഹെഡ് കോച്ച് ആയിരുന്ന പീറ്റര്‍ ടെയ്‌ലറുമായി നല്ല ബന്ധമായിരുന്നില്ല മര്‍ച്ചേനയുടേത്. ഇതും ടീമിനൊപ്പം തുടരാതിരിക്കാന്‍ കാരണമായി. തുടര്‍ച്ചയായ തോല്‍വികളെ തുടര്‍ന്ന് ഉത്തരവാദിത്തം ഏറ്റെടുത്ത പീറ്റര്‍ ടെയ്‌ലര്‍ ടീമില്‍ രാജിവെച്ച് നാട്ടിലേക്ക് മടങ്ങിയിരുന്നു. പിന്നാലെയാണ് കാര്‍ലോസ് മര്‍ച്ചേനയും മടങ്ങിയത്.

മര്‍ച്ചേനയ്ക്ക് പകരം ജെയിംസ് മക്ഫഡ്ഡനെ ടീമിലെത്തിക്കാനുള്ള ശ്രമങ്ങള്‍ ടീം മാനേജ്‌മെന്റ് ആരംഭിച്ചിട്ടുണ്ട്. സ്‌കോട്ടിഷ് താരമായ മക്‌ഫെഡ്ഡന്‍ മതര്‍വെല്‍, എവര്‍ട്ടണ്‍ ബര്‍മിംഗ്ഹാം സിറ്റി തുടങ്ങിയ ക്ലബ്ബുകള്‍ക്ക് വേണ്ടി ബൂട്ടണിഞ്ഞിട്ടുണ്ട്. നാല്‍പ്പത്തെട്ട് അന്താരാഷ്ട്ര മത്സരങ്ങളില്‍ നിന്നായി 15 ഗോളുകള്‍ നേടിയ താരമാണ് ജെയിംസ് ഹെന്റി മക്‌ഫെഡ്ഡന്‍. സ്‌കോട്ടലന്‍ഡിലെ ഗ്ലാസ്‌ഗോ സ്വദേശിയാണ് 32കാരനായ മക്‌ഫെഡ്ഡന്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News