സജീഷിന്റെ വെളിപ്പടുത്തലില്‍ സമഗ്രന്വേഷണം വേണമെന്ന് വിദ്യാസാഗറും ഷാജി വെട്ടൂരാനും; വധഭീഷണിയുണ്ടെന്ന വെള്ളാപ്പള്ളിയുടെ വ്യാജവാദം ഇസഡ് കാറ്റഗറി സുരക്ഷയ്ക്ക് വേണ്ടിയെന്ന് ബിജു രമേശ്

തിരുവനന്തപുരം: ശാശ്വതികാനന്ദ സ്വാമിയെ കൊന്നതാണെന്ന കൂട്ടുപ്രതി സജീഷിന്റെ വെളിപ്പടുത്തലില്‍ സമഗ്രന്വേഷണം വേണമെന്ന് ആവശ്യമുയരുന്നു. കൊലപാതകം നടത്തിയത് പ്രിയന്‍ എന്ന ഗുണ്ടയാണ് എന്നും സജീഷ് വെളിപ്പെടുത്തി. പിന്നില്‍ വെള്ളാപ്പള്ളി നടേശനും തുഷാര്‍ വെള്ളാപ്പള്ളി നടേശനുമാണെന്നും ആണ് സജീഷ് വെളിപ്പെടുത്തിയത്. പ്രവീണ്‍ വധക്കേസില്‍ പ്രതിയായ സജീഷ് ഇപ്പോള്‍ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലാണ്. സജീഷിന്റെ ഈ വെളിപ്പെടുത്തല്‍ ഗൗരവമുള്ളതാണെന്നും അന്വേഷിക്കണമെന്നുമാണ് ആവശ്യമുയരുന്നത്. വിവിധ കാലഘട്ടങ്ങളില്‍ എസ്എന്‍ഡിപി നേതാക്കളായിരുന്ന അഡ്വ. സികെ വിദ്യാസാഗര്‍, ഷാജി വെട്ടൂരാന്‍, ഡോ. ഷാജി വെട്ടൂരാന്‍ എന്നിവരാണ് ആവശ്യമുന്നയിച്ചത്. പീപ്പിള്‍ ടിവിയുടെ വാര്‍ത്തയോട് പ്രതികരിക്കവെയാണ് മൂവരും ആവശ്യമുന്നയിച്ചത്.

സജീഷിന്റെ വെളിപ്പെടുത്തല്‍ ഞെട്ടിപ്പിക്കുന്നതാണെന്ന് സികെ വിദ്യാസാഗര്‍ പറഞ്ഞു. ശാശ്വതികാനന്ദയുടെ കൊലപാതകത്തില്‍ വെള്ളാപ്പള്ളി നടേശനെ ചോദ്യം ചെയ്യണം. ഇത് എത്രയും വേഗം വേണമെന്നും വിദ്യാസാഗര്‍ ആവശ്യപ്പെട്ടു.

വാടകക്കൊലയാളിയായ പ്രിയന്‍ കൊല്ലപ്പെട്ടാല്‍ അതിശയമില്ലെന്ന്് ഡോയ. ബിജു രമേശ് പീപ്പിള്‍ ടിവിയോട് പറഞ്ഞു. വധഭീഷണിയുണ്ടെന്ന് വെള്ളാപ്പള്ളിയുടെ വാദം തട്ടിപ്പാണ്. ഇസഡ് കാറ്റഗറി സുരക്ഷയ്ക്ക് വേണ്ടിയാണ് വെള്ളാപ്പള്ളി വധഭീഷണിയുണ്ടെന്ന് വെള്ളാപ്പള്ളി പറയുന്നത്. ശാശ്വതികാനന്ദയുടെ കൊലപാതകത്തില്‍ സമഗ്ര അന്വേഷണം വേണമെന്നും ബിജു രമേശ് ആവശ്യപ്പെട്ടു.

വധഭീഷണി ഉണ്ടെന്ന് കാട്ടി ഊമക്കത്ത് ലഭിച്ചെന്ന വെള്ളാപ്പള്ളിയുടെ വാദം വ്യാജമാണെന്ന് ഷാജി വെട്ടൂരാന്‍ പറഞ്ഞു. ഇസ്ഡ് കാറ്റഗറി സുരക്ഷ ഉറപ്പാക്കുകയാണ് വെള്ളാപ്പള്ളിയുടെ ലക്ഷ്യം. ഇതിനാണ് ഊമക്കത്ത് ലഭിച്ചെന്ന വാദം ഉന്നയിക്കുന്നത്. ശാശ്വതികാനന്ദ സ്വാമിയുടെ കൊലപാതകത്തില്‍ പുതിയ വെളിപ്പെടുത്തലുകളോടെ കൂടുതല്‍ സത്യങ്ങള്‍ പുറത്തുവരികയാണ്. കേസില്‍ ഉടന്‍ അന്വേഷണം നടത്തണമെന്നും ഷാജി വെട്ടൂരാന്‍ ആവശ്യപ്പെട്ടു. പീപ്പിള്‍ ടിവി പുറത്തുവിട്ട വെളിപ്പെടുത്തലിനോട് പ്രതികരിക്കുകയായിരുന്നു മുന്‍ എസ്എന്‍ഡിപി നേതാവായ ഷാജി വെട്ടൂരാന്‍.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News