ഷവോമി ഉത്പന്നങ്ങൾക്ക് ഒരു രൂപ; പ്രത്യേക ഓഫർ വിൽപ്പന ഇന്ന് അവസാനിക്കും

ദീപാവലി ആഘോഷത്തിന്റെ ചൈനീസ് സ്മാർട്ട്‌ഫോൺ കമ്പനിയായ ഷവോമി പ്രഖ്യാപിച്ച ഓഫർ സെയിൽ ഇന്നും അവസാനിക്കും. മൂന്നാം തീയതിയാണ് പ്രത്യേക ഓഫർ വിൽപ്പന ആരംഭിച്ചത്. ഷവോമി ഉത്പന്നങ്ങൾ ഒരു രൂപ ലഭിക്കുന്ന ഓഫറാണ് ഇതിൽ ആകർഷകം. ഓഫർ ദിവസമായ ഇന്നും ഉച്ചയ്ക്ക് രണ്ടു മണിക്കും വൈകീട്ട് ആറു മണിക്കും ഇടയിൽ എംഐ സ്‌റ്റോറിലൂടെ കമ്പനി ഉത്പന്നങ്ങൾ വാങ്ങാം. ഇതിനായി കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി രജിസ്റ്റർ ചെയ്യണം. മാത്രമല്ല, രജിസ്റ്റർ ചെയ്യുന്നവർ അതിന്റെ ലിങ്കുകൾ ഫേസ്ബുക്ക്, ട്വിറ്റർ വഴി ഷെയർ ചെയ്യുകയും വേണം. എന്നാൽ ഒരു രൂപയ്ക്ക് വാങ്ങുന്ന ഉത്പന്നം എന്താണെന്ന്, അവ കാർട്ടിലേക്ക് ആഡ് ആയി ശേഷം മാത്രമേ മനസിലാക്കാൻ സാധിക്കൂ. ഇവയ്ക്ക് വാറന്റിയും കമ്പനി വാഗ്ദാനം ചെയ്യുന്നില്ല.

ഇതിന് പുറമെ ഷവോമിയുടെ ജനപ്രീയ മോഡലുകളായ എംഐ4ഐ, എംഐ പാഡ്, എംഐ 4, റെഡ്മി 3 പ്രൈം എന്നിവയ്ക്ക് വിലക്കുറവും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്. റെഡ്മി 3 പ്രൈം 500 രൂപ വിലകുറവിൽ 6,499 രൂപയ്ക്കും എംഐ 4 16ജിബി 2000 രൂപ വിലകുറവിൽ 12,999 രൂപയ്ക്കും, എംഐ4ഐ 16ജിബി 2000 രൂപ കുറവിൽ 10,999 രൂപയ്ക്കും, എംഐ പാഡ് 3000 രൂപ കുറവിൽ 9,999 രൂപയ്ക്കും ലഭിക്കും.

മാത്രമല്ല, ആപ്പ് വഴിയും വെബ്‌സൈറ്റ് വഴിയും ക്യാഷ് ബാക്ക് ഓഫറുകളും ഷവോമി പ്രഖ്യാപിച്ചിട്ടുണ്ട്. എംഐ സ്റ്റോർ വഴി ഉത്പന്നങ്ങൾ വാങ്ങുന്ന ഭാഗ്യവാൻമാരിൽ ഒരാൾക്ക് ബംമ്പർ സമ്മാനമായി എംഐടിവിയും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്


രജിസ്റ്റർ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കൂടുതൽ വിവരങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News