മുംബൈയിൽ കടലിൽ ഹെലികോപ്ടർ തകർന്നു വീണു; മലയാളിയടക്കം രണ്ട് പൈലറ്റുമാരെ കാണാതായി

മുംബൈ: മുംബൈ തീരത്ത് അറബിക്കടലിൽ പവൻഹാൻസ് ഹെലികോപ്ടർ തകർന്ന് മലയാളിയടക്കം രണ്ട് പൈലറ്റുമാരെ കാണാതായി. ഒഎൻജിസിക്ക് വേണ്ടി സർവീസ് നടത്തിയിരുന്ന ഹെലികോപ്ടറാണ് തകർന്നത്. മുംബൈ ഹൈ സൗത്ത് എണ്ണപ്പാടത്തേക്ക് ജീവനക്കാരെ എത്തിക്കുന്ന ഹെലികോപ്ടറാണ് തകർന്നത്. പത്തനംതിട്ട കോഴഞ്ചേരി സ്വദേശി ഈശോ സാമുവൽ ആണ് കാണാതായ മലയാളി.

അപകട സമയത്ത് പൈലറ്റുമാർ മാത്രമേ വിമാനത്തിലുണ്ടായിരുന്നുള്ളൂ. അപകട കാരണം അറിയില്ലെന്ന് ഒഎൻജിസി ഡയറക്ടർ ടി.കെ സെൻഗുപ്ത അറിയിച്ചു. കാണാതാവർക്കു വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്.

കഴിഞ്ഞ ഓഗസ്റ്റിൽ പവൻഹാൻസിന്റെ ഹെലികോപ്ടർ തകർന്ന് പൈലറ്റുമാരാടക്കം മൂന്നു പേർ മരിച്ചിരുന്നു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here