പരിശോധനാ ഫലങ്ങൾ അനുകൂലം; മാഗി വീണ്ടും വിപണിയിലേക്ക്

മുംബൈ: പരിശോധനാ ഫലങ്ങൾ അനുകൂലമായ സാഹചര്യത്തിൽ നെസലെയുടെ മാഗി ഉത്പന്നങ്ങൾ വീണ്ടും ഇന്ത്യൻ വിപണിയിലേക്ക്. നിരോധനമേർപ്പെടുത്തിയിരുന്ന ഉത്പന്നങ്ങൾ ഈ മാസം തന്നെ വിപണിയിലെത്തിക്കുമെന്നും വിൽപ്പന പുനരാരംഭിക്കുന്നതിനുള്ള നടപടികൾ പൂർത്തിയായതായും നെസ്‌ലെ വ്യക്തമാക്കി.

അനുവദനീയമായതിൽ കൂടുതൽ അളവിൽ രാസവസ്തുക്കളുടെ സാന്നിധ്യം കണ്ടെത്തിയതിനാൽ മാഗിയുടെ വിൽപ്പന കേന്ദ്ര സർക്കാർ നിരോധിച്ചിരുന്നു. എന്നാൽ പുതിയ സാമ്പിളുകൾ വിവിധ ലാബുകളിൽ പരിശോധിച്ചപ്പോൾ സുരക്ഷിതമെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് വിൽപ്പന പുനരാരംഭിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News