ബന്ധുക്കൾ കീഴടങ്ങി; ബോബി സിംഹയും രശ്മി മേനോനും വിവാഹിതരാകുന്നു; നിശ്ചയം നവംബർ എട്ടിന്

ദേശീയ അവാർഡ് ജേതാവും നേരം എന്ന ചിത്രത്തിലൂടെ മലയാളികൾക്ക് സുപരിചിതനുമായ തമിഴ് താരം ബോബി സിംഹ വിവാഹിതനാകുന്നു. പ്രശസ്ത നടി രശ്മി മേനോനാണ് വധു. വിവാഹ നിശ്ചയം എട്ടാം തീയതി ചെന്നൈയിൽ നടക്കും. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുക്കുക. വിവാഹ തീയതിയും ചടങ്ങിൽ വച്ച് പ്രഖ്യാപിക്കും.

വിവാഹത്തോട് രശ്മിയുടെ വീട്ടുകാർക്ക് ആദ്യം എതിർപ്പുണ്ടായിരുന്നു. എന്നാൽ പിന്നീട് അത് മാറുകയുമായിരുന്നു. ഇരുകുടുംബങ്ങളുടെയും സമ്മതതോടെയാണ് വിവാഹമെന്ന് താരങ്ങളോട് അടുത്തവൃത്തങ്ങൾ സൂചിപ്പിച്ചു.

കഴിഞ്ഞ കുറെ മാസങ്ങളായി ഇരുവരും പ്രണയത്തിലായിരുന്നുവെന്നാണ് തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഉറുമീൻ എന്ന തമിഴ് ചിത്രത്തിന്റെ സെറ്റിൽ വച്ചാണ് ഇരുവരും പ്രണയത്തിലായത്. ചിത്രത്തിൽ ബോബി സിംഹയുടെ നായികയായി എത്തുന്നത് രശ്മി മേനോനാണ്.

2012ൽ കാതലിൽ സൊവപ്പുവദ് യെപ്പടി എന്ന തമിഴ് സിനിമയിലൂടെ അരങ്ങേറ്റം കുറിച്ച ബോബിക്ക് ജിഗർദണ്ഡയിലെ അഭിനയത്തിനാണ് ദേശീയ പുരസ്‌കാരം ലഭിച്ചത്. നേരത്തിൽ വട്ടിരാജയായും വടക്കൻ സെൽഫിയുടെ ക്ലൈമാക്‌സ് രംഗത്തും അതിഥി താരമായി ബോബി സിംഹ എത്തുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News