വിയർപ്പിന്റെ ഉപ്പു മണക്കുന്ന പാട്ടുണ്ട്; ചോരയിലെഴുതിയ ചിത്രങ്ങളുണ്ട്; സിനിമയും നാടകവുമുണ്ട്; മാനവീയംവീഥി കച്ചവടവത്കരിക്കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു

തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തിലെ സാംസ്‌കാരിക ഇടമായ മാനവീയംവീഥി കച്ചവടവത്കരിക്കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. കലാവിരുന്നുകളുടെ സംഗമവേദിയായ മാനവീയംവീഥിയിൽ കച്ചവടസ്ഥാപനങ്ങൾ ആരംഭിക്കാനുള്ള നീക്കത്തിനെതിരെയാണ് കലാകാരൻമാരുടെയും സാംസ്‌കാരികപ്രവർത്തകരുടെയും പ്രതിഷേധം.

സ്ത്രീസംരംഭകർക്ക് വേണ്ടി സാമൂഹികനീതിവകുപ്പിന്റെ് കീഴിൽ ആരംഭിക്കുന്ന ‘ഫുഡ് ഓൺ വീൽസ്’ പദ്ധതിയാണ് മാനവീയംവീഥിയിൽ തുടങ്ങുന്നത്. പാകം ചെയ്ത് കൊണ്ടുവന്ന ആഹാരം വാഹനങ്ങളിൽ വിപണം ചെയ്യുന്ന പദ്ധതിയാണ് ‘ഫുഡ് ഓൺ വീൽസ്’.

A sketch of how the Manaveeyam Veedhi in the city will look like after the introduction of theFood-on-Wheels programme.

ആദ്യഘട്ടത്തിൽ മാനവീയംവീഥി റോഡിലാണ് പദ്ധതി ആരംഭിക്കാനിരിക്കുന്നത്. പദ്ധതി വിജയകരമായാൽ മറ്റു സ്ഥലങ്ങളിലേക്കും വ്യാപിപ്പിക്കും. ഈ മാസം അവസാനമാണ് ‘ഫുഡ് ഓൺ വീൽസ്’ ആരംഭിക്കുക. രാത്രി ഏഴുമണി മുതൽ പുലർച്ചെ രണ്ടുവരെയാണ് ഇതിന്റെ പ്രവർത്തനം.

പദ്ധതിയെ സ്വാഗതം ചെയ്യുന്നുവെന്നും എന്നാൽ കലാപ്രവർത്തകർക്ക് വിട്ടുനൽകിയ സ്ഥലത്ത് കച്ചവടം ആരംഭിക്കുന്നതിനോട് വിയോജിപ്പാണുള്ളതെന്നും പ്രതിഷേധക്കാർ പറയുന്നു. നഗരപരിധിക്കുള്ളിൽ ഒഴിഞ്ഞുകിടക്കുന്ന മറ്റു സ്ഥലങ്ങളിലേക്ക് ‘ഫുഡ് ഓൺ വീൽസ്’ മാറ്റണമെന്നും ഇവർ ആവശ്യപ്പെടുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News