ഫാറൂഖ് കോളേജിലെ ലിംഗവിവേചനത്തിനെതിരെ പ്രതികരിച്ച വിദ്യാർത്ഥിക്ക് പിന്തുണയുമായി സാംസ്‌കാരിക കേരളം

കോഴിക്കോട്: ഫാറൂഖ് കോളേജിലെ ലിംഗവിവേചനത്തിനെതിരെ പ്രതികരിച്ച ദിനുവിന് പിന്തുണയുമായി സാംസ്‌കാരിക കേരളം. കെ.അജിത, കെആർ.മീര, ശാരദക്കുട്ടി, ഗ്രോസി, ബിആർപി ഭാസ്‌കർ, സച്ചിദാനന്ദൻ, സക്കറിയ, കെ.വേണു, സാറാ ജോസഫ്, ശ്രീനിവാസൻ, മധുപാൽ, ലാൽ ജോസ്, ജോയ് മാത്യു, മാമുക്കോയ, എംഎൻ കാരശേരി, സിവിക് ചന്ദ്രൻ തുടങ്ങി നിരവധി പ്രമുഖരാണ് ദിനുവിന് പിന്തുണയുമായി രംഗത്തെത്തിയത്.

ദിനുവിനെ സസ്‌പെൻഡ് ചെയ്ത നടപടി പിൻവലിച്ച് കോളേജിൽ പ്രവേശിപ്പിക്കണമെന്ന് അവർ ആവശ്യപ്പെട്ടു. ആൺ-പെൺ സൗഹൃദങ്ങളെ കോട്ടകെട്ടി വേർതിരിക്കുന്ന കലാലയ അന്തരീക്ഷം പരിഷ്‌കരിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും സാംസ്‌കാരിക സംഘം യു.ജി.സിയോടും സംസ്ഥാന സർക്കാരിനോടും ആവശ്യപ്പെട്ടു.

dine

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here