റഷ്യൻ വിമാനം ഐഎസ് തകർത്തത് ബോംബ് സ്‌ഫോടനത്തിൽ; ലഗേജുകളിലോ വിമാനഭാഗങ്ങളിലോ ബോംബ് സ്ഥാപിച്ചിരിക്കാമെന്ന് അമേരിക്ക

വാഷിംഗ്ടൺ: ഇസ്ലാമിക് സ്റ്റേറ്റ് ഭീകരർ സ്ഥാപിച്ച ബോംബ് പൊട്ടിയാണ് റഷ്യൻ വിമാനം തകർന്നതെന്ന് അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസി. ഭീകരർ വിമാനത്തിനുള്ളിൽ സ്ഥാപിച്ച ബോംബ് പൊട്ടിയാണ് ദുരന്തമെന്ന് ഇന്റലിജൻസ് വിഭാഗത്തെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

വിമാനം തകരുന്നതിനും മുൻപുമായി ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് നിഗമനം. തകർന്നുവീഴുന്നതിനിടെ സിനായ് പ്രദേശത്തിന് മുകളിൽ വ്യാപിച്ച ചൂടുള്ള പ്രകാശം യുഎസ് ഇൻഫ്രാറെഡ് സാറ്റലൈറ്റിൽ ദൃശ്യമായിരുന്നുവെന്നും റിപ്പോർട്ടുണ്ട്. ലഗേജുകളിലോ വിമാനത്തിന്റെ മറ്റുഭാഗങ്ങളിലെവിടെയോ സ്ഥാപിച്ച ബോംബാണ് പൊട്ടിത്തെറിച്ചതെന്ന് ഏജൻസിയിലെ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് എൻഡിടിവി പറയുന്നു. സ്‌ഫോടനത്തിലാണ് വിമാനം തകർന്നതെന്ന് ബ്രിട്ടൻ നേരത്തെ സൂചിപ്പിച്ചിരുന്നു. സംഭവത്തിന്റെ ഉത്തരവാദിത്തം ഐഎസ് നേരത്തെ ഏറ്റെടുത്തിരുന്നു.

അതേസമയം, അമേരിക്കയുടെ കണ്ടെത്തലിനോട് ഈജിപ്‌തോ റഷ്യയോ ഇതുവരെ പ്രതികരിച്ചിട്ടില്ല.

ഈജിപ്തിലെ സിനായ് മലനിരകളിലുണ്ടായ ദുരന്തത്തിൽ 224 പേരാണ് മരിച്ചത്. സംഭവത്തിന് പിന്നിൽ തങ്ങളാണെന്ന് അവകാശപ്പെട്ട് ഐഎസ് നേരത്തെ രംഗത്തെത്തിയിരുന്നു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here