അഷ്‌ന സവേരിയുമായി രഹസ്യവിവാഹം; തിരുപ്പതി സന്ദർശന ചിത്രങ്ങൾ പുറത്ത്; സന്താനത്തിന് പറയാനുള്ളത് ഇത്രമാത്രം

തമിഴ്താരം സന്താനവും നടി അഷ്‌നാ സവേരിയും തമ്മിൽ രഹസ്യമായി വിവാഹം കഴിച്ചു എന്ന വാർത്തയാണ് കഴിഞ്ഞ ദിവസം കോളിവുഡ് ഏറെ ചർച്ച ചെയ്തത്. വാർത്തകൾ ഗോസിപ്പ് സൈറ്റുകളിലും അതിന് പിന്നാലെ പ്രമുഖ മാധ്യമങ്ങളിലും ഇടം നേടിയതോടെ പ്രതികരണവുമായി താരം തന്നെ നേരിട്ടെത്തി.

അഷ്‌നയെ വിവാഹം കഴിച്ചെന്ന വാർത്ത കേട്ട തനിക്ക് ചിരിയടക്കാൻ കഴിഞ്ഞില്ലെന്നും ഇതുവരെ കേട്ടതിൽ ഏറ്റവും മികച്ച കോമഡിയാണിതെന്നും സന്താനം പ്രതികരിച്ചു. ട്വിറ്ററിലൂടെയാണ് സന്താനം തന്റെ പ്രതികരണം അറിയിച്ചത്.

തിരുപ്പതിയിൽ വച്ച് സന്താനത്തെയും അഷ്‌നയെയും ഒരുമിച്ച കണ്ടെന്ന വാർത്തയോടെയാണ് ഇരുവരും തമ്മിലുള്ള ബന്ധം ചർച്ചയായത്. യാദൃച്ഛികമായാണ് തങ്ങൾ തിരുപ്പതിയിൽ വച്ച് കണ്ടുമുട്ടിയതെന്ന് ഇരുവരും പറഞ്ഞെങ്കിലും വാർത്ത മറ്റുതരത്തിലാണ് പ്രചരിച്ചത്. ബുധനാഴ്ച്ചയാണ് സന്താനം കുടുംബത്തോടൊപ്പം തിരുപ്പതിയിൽ എത്തിയത്.

വല്ലഭനക്ക് പുല്ലും ആയുധം, ഇനിമേ ഇപ്പടിതാൻ എന്നീ ചിത്രങ്ങളിലാണ് സന്താനവും അഷ്‌നയും ഒന്നിച്ച് അഭിനയിച്ചത്. സിനിമയിൽ എത്തുംമുൻപേ വിവാഹിതനായ സന്താനത്തിന് മൂന്നു കുട്ടികളുമുണ്ട്. ഉഷയാണ് ഭാര്യ. മുംബൈയിൽ നിന്നുള്ള മോഡലാണ് അഷ്‌ന സവേരി. ഷാദി.കോം, അഡിക്ഷൻ ഡിയോ, ഇന്ദുലേഖ കെയർ എന്നീവയുടെ മോഡലാണ് അഷ്‌ന.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here