യന്തിരൻ 2ന്റെ തിരക്കഥയ്ക്ക് നിലവാരമില്ല; മാറ്റിയെഴുതണമെന്ന് ഷങ്കറിനോട് അർണോൾഡ്

യന്തിരൻ 2ന്റെ തിരക്കഥ മാറ്റി എഴുതണമെന്ന് സംവിധായകൻ ഷങ്കറിനോട് ഹോളിവുഡ് താരം അർണോൾഡ്. തിരക്കഥയ്ക്ക് നിലവാരമില്ലെന്നും തനിക്ക് വേണ്ടി അത് മാറ്റി എഴുതണമെന്നും അർണോൾഡ് ഷങ്കറിനോട് ആവശ്യപ്പെട്ടെന്നാണ് തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഹോളിവുഡ് തിരക്കഥാകൃത്തുക്കളെ കൊണ്ട് കഥ മാറ്റി എഴുതിക്കണം. എങ്കിൽ മാത്രമേ അഭിനയിക്കൂയെന്ന നിലപാട് അർണോൾഡ് സ്വീകരിച്ചെന്നും റിപ്പോർട്ടുകളുണ്ട്.

റോബോട്ട് 2 എന്നാണ് യന്തിരന്റെ രണ്ടാം ഭാഗത്തിന് പേരിട്ടിരിക്കുന്നത്. വില്ലൻ റോബോട്ട് ആയാണ് അർണോൾഡ് ചിത്രത്തിലെത്തുന്നത്. ആദ്യഘട്ട ചിത്രീകരണത്തിനായി ജനുവരിയിൽ അർണോൾഡ് ഇന്ത്യയിൽ എത്തുമെന്ന അറിയിച്ചിരുന്നെങ്കിലും തിരക്കഥയിലെ അസംതൃപ്തി മൂലം ചിത്രീകരണം ഇനിയും നീളുമെന്നാണ് സൂചന. 100 കോടിയാണ് അർണോൾഡിന് പ്രതിഫലമായി നൽകുന്നത്.

റിപ്പോർട്ടുകൾ അനുസരിച്ച് 450 കോടിയാണ് ചിത്രത്തിന്റെ ബഡ്ജറ്റ്. ലൈക പ്രൊഡക്ഷൻസ് ആണ് ചിത്രം നിർമ്മിക്കുന്നത്. ആമി ജാക്‌സൺ രജനിയുടെ നായികയായി എത്തും. 17 അസോഷ്യേറ്റ് ഡയറക്ടേർസ് ആണ് ചിത്രത്തിൽ ശങ്കറിന് വേണ്ടി പ്രവർത്തിക്കുന്നത്.

ആൻഡ്രോയ്ഡ് എന്ന ഹോളിവുഡ് സയൻസ് ഫിക്ഷൻ ചിത്രത്തിന്റെ കഥയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഷങ്കർ യന്തിരൻ ഒരുക്കിയത്. 2010 ഒക്ടോബർ ഒന്നിന് റിലീസ് ചെയ്ത ചിത്രം 1.32 ബില്യൺ മുതൽമുടക്കിയാണ് നിർമ്മിച്ചത്. വാരിക്കൂട്ടിയത് 2.56 ബില്യണും. യന്തിരൻ 2ന്റെ തിരക്കഥയും മറ്റു ജോലികളും നേരത്തെ ശങ്കർ പൂർത്തിയാക്കിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News