മലപ്പുറം കളക്ടറുടെ നടപടിയില്‍ തെരഞ്ഞെടുപ്പു കമ്മീഷന് അതൃപ്തി; യന്ത്രത്തകരാര്‍ വിവരങ്ങള്‍ യഥാസമയം നല്‍കിയില്ല

തിരുവനന്തപുരം: മലപ്പുറം ജില്ലയിലെ 270 വോട്ടിംഗ് കേന്ദ്രങ്ങളില്‍ വോട്ടിംഗ് യന്ത്രത്തിലുണ്ടായ തകരാര്‍ സംബന്ധിച്ച് മലപ്പുറം ജില്ലാ കളക്ടറുടെ നടപടിയില്‍ തെരഞ്ഞെടുപ്പു കമ്മീഷന് അതൃപ്തി. യന്ത്രത്തകരാറുണ്ടായ കാര്യങ്ങള്‍ യഥാസമയം കമ്മീഷനെ അറിയിച്ചില്ലെന്നാണ് വിമര്‍ശനം. രാവിലെ വോട്ടിംഗ് ആരംഭിച്ചശേഷമാണ് 270 വോട്ടിംഗ് കേന്ദ്രങ്ങളില്‍ യന്ത്രത്തകരാറു കാരണം വോട്ടിംഗ് മുടങ്ങിയത്.

വോട്ടിംഗ് തടസപ്പെടാന്‍ കാരണമായത് പ്രിസൈഡിംഗ് ഓഫീസര്‍മാരുടെ പരിചയക്കുറവു മൂലമാണെന്നായിരുന്നു കളക്ടറുടെ വിശദീകരണം. പശ ഒഴിച്ചും സ്റ്റിക്കര്‍ പതിച്ചുമാണ് യന്ത്രങ്ങള്‍ കേടാക്കിയത്. ലീഗിന് ശക്തിയുള്ളതും അടുത്തകാലത്തായി ഇടതുപാര്‍ട്ടികള്‍ നേട്ടമുണ്ടാക്കുന്നതുമായ സ്ഥലങ്ങളിലാണ് യന്ത്രങ്ങളേറെയും തകരാറിലായത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News