ഇമ്രാന്‍ ഖാനെ വിഷം കൊടുത്തു കൊല്ലാന്‍ റീഹം ഖാന്‍ ശ്രമിച്ചു? വിവാഹമോചനത്തിന് കാരണമായത് വധശ്രമമെന്നു റിപ്പോര്‍ട്ട്

ഇസ്ലാമാബാദ്: പാക് മുന്‍ ക്രിക്കറ്റ് താരവും തെഹ്രികെ ഇന്‍സാഫ് പാര്‍ട്ടി അധ്യക്ഷനുമായി ഇമ്രാന്‍ഖാനെ മുന്‍ ഭാര്യ വിഷം കൊടുത്തു കൊല്ലാന്‍ ശ്രമിച്ചതായി റിപ്പോര്‍ട്ട്. ഇതാണ് ഇരുവരും തമ്മിലുള്ള വിവാഹമോചനത്തില്‍ കലാശിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞമാസം മുപ്പതിനാണ് ഇരുവരും പിരിയുന്നതായി പ്രഖ്യാപിച്ചത്. പത്തുമാസം മുമ്പായിരുന്നു ഇരുവരുടെയും വിവാഹം.

ഇമ്രാന്‍ ഖാനെ വിഷം കൊടുത്തു കൊല്ലാന്‍ ശ്രമിച്ചതായി ഇന്റലിജന്‍സ് ഏജന്‍സികളാണു കണ്ടെത്തിയത്. റീഹം വന്നതോടെ ഇമ്രാന്റെ ജീവിതം നരക തുല്യമായെന്നും നിരന്തരം ഇമ്രാനെ പല കാര്യങ്ങളില്‍ റീഹം ബുദ്ധിമുട്ടിച്ചെന്നും ഇന്റലിജന്‍സ് ഏജന്‍സികളുടെ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ മാധ്യമപ്രവര്‍ത്തകനായ ആരിഫ് നിസാമി റിപ്പോര്‍ട്ട് ചെയ്യുന്നു.

രാഷ്ട്രീയത്തില്‍ ഇറങ്ങണമെന്നും തെരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്നുമായിരുന്നു ഇമ്രാനെ വിവാഹം ചെയ്യുമ്പോള്‍ റീഹത്തിന്റെ ആഗ്രഹം. എന്നാല്‍ രാഷ്ട്രീയ പ്രവേശത്തെ ഇമ്രാന്‍ അനുവദിച്ചില്ല. ഇതോടെ വീട്ടില്‍ നിരന്തരം തര്‍ക്കങ്ങളുണ്ടാവുകയും ഇമ്രാനെ വകവരുത്തിയാല്‍ തനിക്കു പിന്‍ഗാമിയായി രാഷ്ട്രീയത്തിലെത്താമെന്ന ചിന്തയില്‍ വധിക്കാന്‍ ശ്രമം നടത്തുകയായിരുന്നെന്നും നിസാമി പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News