ദില്ലി: കടുത്ത സ്ത്രീവിരുദ്ധ പരാമര്‍ശവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തു സ്ത്രീകള്‍ക്കു യാതൊരു സ്വത്തുവകകളും സ്വന്തമാക്കാനാവില്ലെന്നും സ്വര്‍ണം മാത്രമായിരിക്കും സ്ത്രീകളുടെ കരുത്തെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. കേന്ദ്ര സര്‍ക്കാരിന്റെ സ്വര്‍ണ സമ്പാദ്യ പദ്ധതികള്‍ ദില്ലിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മോദി.
സ്ത്രീകള്‍ മറ്റൊന്നും സ്വന്തമാക്കുന്നില്ല. വീട്, കാര്‍, സമ്പത്ത് എന്നിവയെല്ലാം ഭര്‍ത്താവിന്റെയോ ആണ്‍മക്കളുടെയോ പേരിലായിരിക്കും. സ്വര്‍ണം സ്ത്രീകളുടെ കരുത്തായിരിക്കും. ഇന്ത്യയില്‍ 20000 ടണ്‍ സ്വര്‍ണശേഖരമുണ്ട്. സ്ത്രീ ശാക്തീകരണത്തിന്റെ പ്രധാന ഘടകമാണ് സ്വര്‍ണം. ഇന്ത്യയില്‍ അടിയന്തരമായി പണം വേണ്ടിവരുമ്പോള്‍ ഉപയോഗിക്കാന്‍ കഴിയുന്നത് സ്വര്‍ണമാണെന്നും മോദി പറഞ്ഞു.
സ്വര്‍ണം എവിടെ സൂക്ഷിക്കണമെന്ന് ആശങ്കപ്പെടുന്നവരാണ് ഇന്ത്യക്കാര്‍. അതിനു പരിഹാരമാണ് കേന്ദ്രസര്‍ക്കാരിന്റെ സ്വര്‍ണ സമ്പാദ്യം പദ്ധതികള്‍. ഇന്ത്യയിലെ സ്ത്രീകളുടെ വിജയമായിരിക്കും പദ്ധതികളുടെ വിജയം. – മോദി പറഞ്ഞു. പദ്ധതികളുടെ വെബ്‌സൈറ്റുകളും മോദി പ്രകാശിപ്പിച്ചു. കഴിഞ്ഞമാസം മന്‍ കി ബാത് റേഡിയോ പരിപാടിയിലാണ് മോദി പദ്ധതി പ്രഖ്യാപിച്ചത്.
Get real time update about this post categories directly on your device, subscribe now.
Discussion about this post