കിടിലന്‍ ലുക്കുമായി ഡാറ്റ്‌സണ്‍ ഗോയുടെ ക്രോസ് വരുന്നു; സങ്കല്‍പരൂപം പുറത്ത്; ചിത്രങ്ങള്‍ കാണാം

നിരത്തുകളില്‍ കുറഞ്ഞവിലയില്‍ മികച്ച  വാഗ്ദാനവുമായി എത്തിയ ഡാറ്റ്‌സണിന്റെ ഗോ ക്രോസ് മോഡല്‍ വരുന്നു. ആദ്യം ഫോര്‍ സീറ്റര്‍ ഹാച്ച്ബായ്ക്കും പിന്നീട് സെവന്‍ സീറ്റരും നിരത്തിലിറക്കിയതിനു പിന്നാലെയാണ് ഗോയുടെ ക്രോസ് വരുന്നത്. കാറിന്റെ കോണ്‍സപ്റ്റ് മോഡല്‍ ടോക്കിയോ മോട്ടോര്‍ ഷോയില്‍ പുറത്തിറക്കി.

ജാപ്പനീസ് കമ്പനിയായ ഡാറ്റ്‌സണ്‍ നീണ്ട ഇടവേളയ്ക്കു ശേഷമാണ് 2014-ല്‍ വിപണിയിലെത്തിയത്. ബജറ്റ് കാറുകളുമായി വിപണി പിടിക്കുകയായിരുന്നു ലക്ഷ്യം. മികച്ച മൈലേജും വാഗ്ദാനം ചെയ്തതോടെ നിരവധി കുടുംബങ്ങള്‍ ഡാറ്റ്‌സണെ സ്വീകരിച്ചു. ഒരു എസ് യുവി ലുക്കിലേക്കു ഗോയെ മാറ്റുക എന്ന ലക്ഷ്യത്തോടെയാണ് ഗോ ക്രോസ് വരുന്നത്. അടുത്തവര്‍ഷം ആദ്യം ക്രോസ് പുറത്തുവരുമെന്നാണ് പ്രതീക്ഷ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News