അമിതമദ്യപാനം: ദോഷങ്ങള്‍ തിരിച്ചറിയാം; ഹാങ്ഓവറിനെ പ്രതിരോധിക്കാം

നിങ്ങള്‍ അമിത മദ്യപാനികളാണോ. രാത്രിയില്‍ മദ്യപിച്ചതിന്റെ ഹാങ്ങോവര്‍ നിങ്ങളെ പിടികൂടുന്നുണ്ടോ. എങ്കില്‍ സൂക്ഷിക്കണം. അമിതമദ്യപാനത്തിന്റെ എല്ലാ ദോഷഫലങ്ങളും നിങ്ങള്‍ അനുഭവിക്കേണ്ടിവരും. ഒപ്പം അമിതമദ്യപാനം മൂലമുള്ള ഹാങോവറിനെ പ്രതിരോധിക്കാം.

അമിതമദ്യപാനത്തിന്റെ ദോഷങ്ങള്‍

രാത്രിയിലെ അമിതമദ്യപാനത്തിന് ശേഷം രാവിലെ ഉറക്കമെണീക്കുന്നവര്‍ ഒന്ന് ശ്രദ്ധിക്കണം. തലമുടി അതിവേഗം നരയ്ക്കുന്നുണ്ടോയെന്ന്. അമിതമദ്യപാനത്തിന്റെ ഏറ്റവും വലിയോ ദോഷവശം ആണിത്. അമിതമദ്യപാനത്തിന്റെ ഭാഗമായി ഉണ്ടാവുന്ന ഹാങ്ങ്ഓവര്‍ ശരീരത്തില്‍ വലിയ ദോഷം ഉണ്ടാക്കും എന്ന് ആരോഗ്യ വിദഗ്ധര്‍ വ്യക്തമാക്കുന്നു. പരിമിതമല്ലാത്ത മദ്യപാനം വരുത്തിവയ്ക്കുന്ന ഏറ്റവും വലിയ വിനയാണ് അകാല വാര്‍ദ്ധക്യം.

അമിതമദ്യപാനം ശരീരത്തിന് പലതരത്തില്‍ ദോഷങ്ങള്‍ വരുത്തിവെയ്ക്കും. നമ്മുടെ കരളിന് താങ്ങാനാവുന്ന ആള്‍ക്കഹോളിന് ഒരു പരിധിയുണ്ട്. അതിനപ്പുറമാകുമ്പോള്‍ കരള്‍ കൈവിടും. ആയുസ് കുറയ്ക്കും. ആള്‍ക്കഹോള്‍ എന്‍സൈമുകളെ കുറയ്ക്കും. ഇത് ശരീരത്തിലെ കൊഴുപ്പ് കൂടാന്‍ ഇടവരുത്തും. പേശീബലം കുറയും. ഹാങ്ങ് ഓവര്‍ വഴിയാണ് ഇത് ശരീരത്തെ ബാധിച്ചുതുടങ്ങുന്നത്. വിവിധ വ്യത്യാസങ്ങള്‍ ശരീരത്തില്‍ അനുഭവപ്പെട്ടുതുടങ്ങും. ശരിരഭാരം കുറയും. അമിതമായി മത്ത് പിടിക്കുന്നതും ദോഷകരമാകും. ഇതെല്ലാം ആള്‍ക്കഹോള്‍ സമ്മാനിക്കുന്ന ദുരന്തങ്ങളാണെന്ന് മുംബൈ നാനാവതി സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയിലെ ജനറല്‍ ഫിസിഷ്യന്‍ ഡോ. രാഹുല്‍ തംബെ പറയുന്നു.

അമിതമദ്യപാനം വഴി ഹാങ്ങ് ഓവര്‍ സമ്മാനിക്കുന്ന മറ്റൊരു പ്രധാന പ്രശ്‌നമാണ് തലച്ചോറിന് സംഭവിക്കുന്ന നാശം. വിഷലിപ്തമായ ഘടകങ്ങള്‍ ശരീരത്തിന് മറ്റുരീതിയിലും ദോഷം ചെയ്യും. ശരീരത്തിലെ ജലാംശം നഷ്ടപ്പെടും. മദ്യപിക്കുമ്പോള്‍ ആവശ്യത്തിന് വെള്ളം കുടിക്കാത്തത് ഹാങ് ഓവറിലേക്ക് നയിക്കുമെന്നും ദില്ലി ബിഎല്‍കെ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയിലെ ഗാസ്‌ട്രോഎന്‍ഡോളജി വിഭാഗം സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. യോഗേഷ് ബത്ര പറയുന്നു. ശരിരത്തിന്റെ ഭാരം കുറയുന്നത് കൂടുതല്‍ ഹാങോവറിന് കാരണമാകും. മദ്യപാനം കുറയ്ക്കുക എന്നതാണ് ശരീരത്തിന്റെ ഭാരനഷ്ടം കുറയ്ക്കാനുള്ള വഴിയെന്ന് ഡോ. യോഗേഷ് ബത്രയും വ്യക്തമാക്കുന്നു.

കടുത്ത തലവേദന, ഛര്‍ദ്ദി, മനംപിരട്ടല്‍, ഭക്ഷണത്തോട് വെറുപ്പ്, തലകറക്കം, വിയര്‍പ്പ്, ആലസ്യം തുടങ്ങിയവയാണ് അമിതമദ്യപാനത്തിന്റെ പ്രത്യാഘാതങ്ങള്‍. ചിലരില്‍ ഇത് കുറച്ചുകൂടി കടുത്ത അവസ്ഥയില്‍ ആയിരിക്കും. ആകാംക്ഷ അടക്കമുള്ളവ ഹാങോവറിന്റെ ഭാഗമായി അനുഭവപ്പെടും. മദ്യപാനത്തിനൊപ്പം ആവശ്യത്തിന് വെള്ളം കുടിക്കാത്തതും ഭക്ഷണം കഴിക്കാത്തതും ഹാങോവറിന്റെ വലുപ്പം കൂട്ടും. വയറുവേദനയും ഗാസ്‌ട്രൈറ്റിസും മറ്റു ഭീഷണികളാണ്.

ഹാങ്ഓവര്‍ പ്രതിരോധിക്കാം

അമിതമദ്യപാനം മൂലം ഹാങ്ഓവറിന് അടിപ്പെട്ടവര്‍ക്ക് ആശ്വാസമേകാന്‍ ചില പ്രതിവിധികളുണ്ട്. മദ്യപാനത്തിന് മുന്‍പും ശേഷവും ധാരാളം ഭക്ഷണം കഴിക്കുന്നത് ഗുണം ചെയ്യും. ധാരാളം വെള്ളം കുടിക്കുന്നതും നല്ലതാണ്. ഫഌയിഡ് വര്‍ദ്ധിക്കുന്നത് അമിതമദ്യപാനം നല്‍കുന്ന ഹാങോവര്‍ കുറയ്ക്കും. നാരങ്ങാവെള്ളം ഹാങോവര്‍ കുറയ്ക്കാന്‍ സഹായിക്കുന്ന മറ്റൊരു അനുഗ്രഹമാണെന്ന് ഗാസിയാബാദ് കൊളംബിയ ഏഷ്യ ആശുപത്രിയിലെ ജനറല്‍ ഫിസിഷ്യന്‍ ഡോ. ദീപക് വര്‍മ്മ പറയുന്നു.

ഹാങോവറിന് അടിപ്പെട്ടാല്‍ ശരീരത്തിന് കൃത്യമായ വിശ്രമം നല്‍കണം. വേണ്ടത്ര ഉറക്കവും ആവശ്യത്തിന് പാനീയവും ഭക്ഷണവും ശരീരത്തിന് നല്ലതാണ്. തലവേദന വന്നാല്‍ ആസ്പിരിന്‍ ഗുളിക കഴിക്കുന്നവരുണ്ട്. ഇത് തലവേദനയെ അകറ്റും. പക്ഷേ അസിഡിറ്റി കൂട്ടാന്‍ കാരണമാകും. ഹാങോവര്‍ കുറയ്ക്കാന്‍ അപരിചിതമായ മറ്റ് മാര്‍ഗ്ഗങ്ങള്‍ തേടുന്നത് സ്ഥിതി കൂടുതല്‍ വഷളാക്കാനേ ഉപകരിയ്ക്കൂ. ഹാങോവര്‍ കുറയ്ക്കാന്‍ രാവിലെ വീണ്ടും മദ്യപിക്കുന്നത് ഒട്ടും ഗുണകരമല്ല. ഇത്തരക്കാര്‍ ലഹരിവിമുക്ത കേന്ദ്രത്തിലേക്ക് പോകുന്നതാണ് നല്ലതെന്നും ഡോ. രാഹുല്‍ തംബെ വ്യക്തമാക്കുന്നു.

പുരുഷന്മാരെക്കാള്‍ സ്ത്രീകള്‍ക്കാണ് ഏറ്റവും അധികം ഹാങ്ങോവര്‍ സാധ്യത. ആള്‍ക്കഹോളിനെ ദഹിപ്പിക്കുന്ന എന്‍സൈമുകളുടെ അളവ് കുറയുന്നതും ഹാങോവറിന്റെ സാധ്യത കൂട്ടും. ഹാങോവറിനെ പ്രതിരോധിക്കാന്‍ പ്രത്യേക മരുന്നില്ല. അമിതമദ്യപാനം ഒഴിവാക്കുക മാത്രമാണ് വഴിയെന്ന് ഗുഡ്ഗാവ് പരസ് ആശുപത്രിയിലെ സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. രജ്‌നീഷ് മുംഗ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News