ഹോംലി മീൽസ് ടീം വീണ്ടും ഒന്നിക്കുന്നു; വിപിൻ ആറ്റ്‌ലിയുടെ ‘ബെൻ’ ഇന്ന് തീയേറ്ററുകളിൽ

ഹോംലി മീൽസിലൂടെ ശ്രദ്ധേയനായ തിരക്കഥാകൃത്തും നടനുമായ വിപിൻ ആറ്റ്‌ലി സംവിധാനം ചെയ്യുന്ന ചിത്രമായ ബെൻ ഇന്ന് തീയേറ്ററുകളിൽ. കുട്ടികളെ കേന്ദ്രകഥാപാത്രമാക്കി ഒരുക്കുന്ന ചിത്രത്തിൽ മാസ്റ്റർ ഗൗരവ് മേനോനാണ് പ്രധാനകഥാപാത്രം. വിപിൻ അറ്റ്‌ലീ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ബെൻ.

ഹോംലി മീൽസിൽ മുഖ്യവേഷങ്ങളിലെത്തിയവർ ബെന്നിലും വിപിനൊപ്പം ഒന്നിക്കുന്നു. സുരാജ് വെഞ്ഞാറമൂട് ചിത്രത്തിൽ വ്യത്യസ്തമായൊരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഒരു യഥാർത്ഥസംഭവത്തെ അടിസ്ഥാനമാക്കിയാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

സംവിധാനത്തിന് പുറമെ ചിത്രത്തിന്റെ കഥയും തിരക്കഥയും രചനയും സംഗീതവും ഒരുക്കിയത് വിപിനാണ്. ചിത്രത്തിലെ ഒരു ഗാനം ആലപിച്ചത് ഗൗരവ് മേനോനും മറ്റു സഹതാരങ്ങളും ചേർന്നാണ്. ക്യാമറ ഹരി നായർ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News