അതുക്കും മേലെയാകാന്‍ ആങ് സാന്‍ സ്യൂചി; ഭരണത്തിലെത്തിയാല്‍ പ്രസിഡന്റിനെ നിയന്ത്രിക്കുന്ന പദവിയില്‍ ഇരിക്കുമെന്ന് സ്യൂചി

ബര്‍മ്മ: അധികാരത്തിലെത്തിയാല്‍ പ്രസിഡന്റിനും മുകളിലാകും തന്റെ സ്ഥാനമെന്ന് മ്യാന്‍മറിന്റെ പ്രതിപക്ഷ നേതാവ് ആങ് സാന്‍ സ്യൂചി. ഞായറാഴ്ചയാണ് ബര്‍മ്മയില്‍ തെരഞ്ഞെടുപ്പ്. ഇതിന് മുന്നോടിയായി നടന്ന പൊതുറാലിയിലാണ് സ്യൂചി ഇക്കാര്യം പറഞ്ഞത്. ജയിക്കുകയാണെങ്കില്‍ ഒറ്റയ്ക്ക് തന്റെ പാര്‍ട്ടിയായ നാഷണല്‍ ലീഗ് ഫോര്‍ ഡെമോക്രസി സര്‍ക്കാര്‍ രൂപീകരിക്കും. പ്രസിഡന്റ് സ്ഥാനത്തിനും മുകളിലാവും തന്റെ സ്ഥാനമെന്നും സ്യൂചി പറഞ്ഞു. ഇത് ഒരു സന്ദേശമാണ് എന്നും സ്യൂചി വ്യക്തമാക്കി. യങ്കൂണില്‍ മാധ്യമപ്രവര്‍ത്തകരോട് ആണ് സ്യൂചി ഇക്കാര്യം പറഞ്ഞത്.

ഇത് ഭരണഘടനാ വിരുദ്ധമാകില്ലേ എന്ന ചോദ്യത്തിന് ഭരണഘടനാ വിരുദ്ധമാകില്ല എന്നായിരുന്നു സ്യൂചിയുടെ മറുപടി. എന്നാല്‍ ഭരണഘടന പ്രകാരം പ്രസിഡന്റ് ആണ് ഏറ്റവും മുകളില്‍ എന്നും സ്യൂചി പറഞ്ഞു. എന്‍എല്‍ഡിയ്ക്ക് ഭരണം ലഭിച്ചാല്‍ ആര് പ്രസിഡന്റ് ആകും എന്ന കാര്യത്തില്‍ ഏകദേശ തീരുമാനം എടുത്തിട്ടുണ്ട്. പക്ഷേ ഇക്കാര്യം ഇപ്പോള്‍ പുറത്തുവിടാന്‍ ആകില്ലെന്നും സ്യൂചി പറഞ്ഞു.

സ്യൂചിയുടെ പ്രസ്താവനയെ പ്രസിഡന്റിന്റെ ഓഫീസ് തള്ളി. സ്യൂചിയുടെ നിലപാട് ഭരണഘടനാ താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമാണ് എന്നാണ് പ്രസിഡന്റിന്റെ ഓഫീസ് വക്താവായ സാ തേയ് പറഞ്ഞത്. ഭരണഘടന അനുസരിച്ച് പാര്‍ലമെന്റിലെ നാലില്‍ ഒന്ന് സീറ്റുകള്‍ സൈന്യത്തിനാണ് ലഭിക്കുക. പങ്കാളിക്കോ മക്കള്‍ക്കോ വിദേശ പൗരത്വമുള്ളവര്‍ക്ക് പ്രസിഡന്റ് ആകാന്‍ കഴിയില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News