ഛോട്ടാ രാജനെ ദില്ലി സിബിഐ ആസ്ഥാനത്ത് എത്തിച്ചു; ദില്ലിയും മുംബൈയും കനത്തസുരക്ഷയിൽ

ദില്ലി: ഇന്തോനേഷ്യയിൽ പിടിയിലായ അധോലോക നേതാവ് ഛോട്ടാ രാജനെ ഇന്ത്യയിൽ എത്തിച്ചു. ബാലിയിൽ നിന്ന് ദില്ലിയിലെ പാലം വിമാനത്താവളത്തിൽ ഇന്നു പുലർച്ചെയാണ് രാജനെ എത്തിച്ചത്. തുടർന്ന് ദില്ലി പൊലീസിന്റെ കനത്ത സുരക്ഷയിൽ രാജനെ സിബിഐ ആസ്ഥാനത്ത് എത്തിച്ചു. രാജനെ ഇന്ത്യയിൽ എത്തിച്ചതിനെ തുടർന്ന് ദില്ലിയിലും മുംബൈയിലും കനത്ത് സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.

സിബിഐ, ദില്ലി, മുംബൈ പൊലീസ് എന്നിവരടങ്ങിയ ആറംഗ പ്രത്യേക സംഘമാണ് ബാലിയിൽ നിന്ന് രാജനെ ദില്ലിയിലെത്തിച്ചത്. രാജനെതിരേയുള്ള കേസുകളുടെ വിശദാംശങ്ങൾ മുംബൈയിലെ വിവിധ പൊലീസ് സ്റ്റേഷനുകളിൽനിന്നു സംഘം ശേഖരിച്ചിരുന്നു. ഓസ്‌ട്രേലിയൻ പൊലീസ് നൽകിയ വിവരമനുസരിച്ച് കഴിഞ്ഞയാഴ്ചയാണ് ബാലി പൊലീസ് ഛോട്ടാ രാജനെ അറസ്റ്റ് ചെയ്തത്. കൊലപാതകവും മയക്കുമരുന്ന് കടത്തും അടക്കമുള്ള 70ഓളം കേസുകളാണ് രാജനെതിരെ മുംബൈ പൊലീസിലുള്ളത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News