പുതുക്കാട് കാർ വെള്ളക്കെട്ടിലേക്ക് മറിഞ്ഞ് അഞ്ചു മരണം; അപകടത്തിൽപ്പെട്ടത് പാലക്കാട് സ്വദേശികൾ സഞ്ചരിച്ച കാർ

തൃശൂർ: തൃശൂർ പുതുക്കാട് നന്തിക്കരയിൽ ടാറ്റാ സുമോ വെള്ളക്കെട്ടിലേക്ക് മറിഞ്ഞ് അഞ്ചു പേർ മരിച്ചു. ആലത്തൂർ സ്വദേശി ഇസ്മായിലും കുടുംബവും സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്. ഇസഹാഖ്, ഭാര്യ അഫ്‌സത്ത്, മാതാവ് ഹവ്വ ഉമ്മ, മകൾ ഇർഫാന, ഡ്രൈവർ ശിവപ്രസാദ് എന്നിവരാണ് മരിച്ചത്. പുലർച്ചെ മൂന്നു മണിയോടെയായിരുന്നു സംഭവം.

ഇസഹാക്കിന്റെ പിതാവ് ഇസ്മായിലിന് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്. മകൻ ഇജാസിനെ പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൊലീസിന്റെയും നാട്ടുകാരുടെയും നേതൃത്വത്തിൽ രക്ഷാപ്രവർത്തനം തുടരുകയാണ്. ഡ്രൈവർ ഉറങ്ങിപോയതാണ് അപകടത്തിന് കാരണമായതെന്നാണ് നിഗമനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News